ഇന്ത്യയിലെ മികച്ച ഇന്റര്‍നെറ്റ് ആന്‍ഡ് ഡിജിറ്റല്‍ കേബിള്‍ ടിവി പ്രൊവൈഡര്‍ക്കുള്ള ബി എസ് സി രത്ന അവാര്‍ഡ് കേരളത്തിലെ മുൻനിര ഡിജിറ്റൽ കേബിൾ സംരംഭമായ കെസിസിഎൽ കരസ്ഥമാക്കി. ദേശീയതലത്തില്‍ ഈ മേഖലയിലെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നവര്‍ക്ക് നല്കുന്ന അവാര്‍ഡാണ് ബി എസ് സി രത്ന അവാര്‍ഡ്.
ഡിജിറ്റല്‍ കേബിള്‍ ടിവി സര്‍വീസ് മേഖലയില്‍ മാതൃകാപരമായ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചതിനാണ് കെസിസിഎലിനെ അവാര്‍ഡിന് പരിഗണിച്ചത്. പ്ലാറ്റ് ഫോം സര്‍വീസില്‍ ഓപ്പറേറ്റ് ചെയ്യുന്ന ഇന്ത്യയിലെ മികച്ച ചാനലിനുള്ള ബഹുമതി കേരളവിഷന് ന്യൂസ് നേടി.

കഴിഞ്ഞ ദിവസം ഡല്‍ഹിയിൽ നടന്ന ചടങ്ങില്‍ കെസിസിഎല്‍ ചെയര്മാന് കെ. ഗോവിന്ദന്, സിഎഫ്ഒ അനില്‍ മംഗലത്ത്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുരേഷ് കുമാര്‍, കേരളവിഷൻ ന്യൂസ് മാനേജിംഗ് ഡയരക്ടർ പ്രജീഷ് അച്ചാണ്ടി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.