സാംസങ് തങ്ങളുടെ ഏറ്റവും പുതിയ വെയറബിള്‍ നിരയിലെ ഗാലക്സി വാച്ച് 8, ഗാലക്സി വാച്ച് 8 ക്ലാസിക് സ്മാര്‍ട്ട് വാച്ചുകള്‍ പുറത്തിറക്കി. മെച്ചപ്പെട്ട ആരോഗ്യ നിരീക്ഷണം, വ്യക്തിഗതമാക്കിയ ഫിറ്റ്നസ് വിവരങ്ങള്‍, എഐ ടൂളുകളിലൂടെയുള്ള എളുപ്പത്തിലുള്ള ആശയവിനിമയം എന്നിവയാണ് ഈ പുതിയ വാച്ചുകളുടെ പ്രധാന ആകര്‍ഷണം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും കനം കുറഞ്ഞതും സൗകര്യപ്രദവുമായ വാച്ച് സിരീസാണ്. മുഴുവന്‍ സമയ ആരോഗ്യ സംരക്ഷണം നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഗാലക്‌സി വാച്ച് 8 സീരീസ് ഗൂഗിളിന്റെ എഐ അസിസ്റ്റന്റ്‌റായ ജെമിനി ഇന്‍ബില്‍റ്റായി വരുന്ന ആദ്യത്തെ സ്മാര്‍ട്ട് വാച്ചാണ്. വോയിസ് കമാന്‍ഡുകള്‍ പിന്തുണയ്ക്കുന്ന ഇത്, സ്വാഭാവിക സംഭാഷണത്തിലൂടെ സ്ഥലങ്ങള്‍ കണ്ടെത്താനും വര്‍ക്കൗട്ടുകള്‍ ആരംഭിക്കാനും പോലുള്ള ഒന്നിലധികം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു. മെച്ചപ്പെട്ട രൂപകല്‍പ്പനയും സെന്‍സര്‍ പ്രകടനവും പുതിയ മോഡലുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. മുന്‍ തലമുറയെ അപേക്ഷിച്ച് ഗാലക്‌സി വാച്ച് 8 ഏകദേശം 11 ശതമാനം കനം കുറഞ്ഞതാണ്.
ഗാലക്‌സി വാച്ച് 8, വാച്ച് 8 ക്ലാസിക് എന്നിവ ഇപ്പോള്‍ തിരഞ്ഞെടുത്ത വിപണികളില്‍ പ്രീ-ഓര്‍ഡര്‍ ചെയ്യാന്‍ ലഭ്യമാണ്. ഗാലക്സി വാച്ച് 8 44mm, 40mm വലുപ്പങ്ങളില്‍ ഗ്രാഫൈറ്റ്, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാണ്. ഗാലക്സി വാച്ച് 8 ക്ലാസിക് 46mm വലുപ്പത്തില്‍ കറുപ്പ്, വെള്ള നിറങ്ങളില്‍ റൊട്ടേറ്റിംഗ് ബെസലോടുകൂടി എത്തുന്നു.
സവിശേഷതകള്‍
1- മെച്ചപ്പെട്ട സൗകര്യത്തിനും ഫിറ്റിനുമായി ആന്തരിക ഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
2- 3,000 നിറ്റ് വരെ തെളിച്ചമുള്ള ഡിസ്‌പ്ലേ, നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും കാണാന്‍ എളുപ്പമാക്കുന്നു.
3- സാംസങ്ങിന്റെ പുതിയ 3nm പ്രോസസ്സറാണ് വാച്ചിന് കരുത്ത് പകരുന്നത്. ഇത് പ്രകടനവും ബാറ്ററി കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു.
4- ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കൃത്യമായ ലൊക്കേഷന്‍ ട്രാക്കിംഗിനായി ഡ്യുവണ്‍-ഫ്രീക്വന്‍സി GPS ചേര്‍ത്തിട്ടുണ്ട്.
5- ഹൃദയമിടിപ്പ്, ഉറക്കത്തിന്റെ ഗുണനിലവാരം സമ്മര്‍ദ്ദം എന്നിവയുള്‍പ്പെടെയുള്ള കൂടുതല്‍ വിശദമായ ആരോഗ്യ വിവരങ്ങള്‍ നല്‍കുന്നു.
6- ഉറക്ക സമയം നിർദ്ദേശിക്കുന്നു.