സ്‌ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

സ്‌ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹന്‍ലാല്‍; വീഡിയോ വൈറല്‍

മോഹന്‍ലാലും പ്രകാശ് വര്‍മയും ഒന്നിച്ച ഒരു പരസ്യ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. സ്റ്റീരിയോ ടൈപ്പ് മാതൃകകളെ പൊളിച്ചടുക്കുകാണ് പരസ്യത്തില്‍ മോഹന്‍ലാല്‍. ആഭരണങ്ങള്‍ അണിഞ്ഞ് സ്‌ത്രൈണ ഭാവത്തില്‍ ചുവടുവെക്കുന്ന മോഹന്‍ലാലിനെയാണ് പരസ്യത്തില്‍ കാണുന്നത്. ജുവലറി പരസ്യങ്ങളില്‍ പലപ്പോഴും സ്ത്രീകളാണ് സ്ഥിരം മുഖങ്ങള്‍. എന്നാല്‍ ഡയമണ്ട് നെക്‌ളസ് അണിഞ്ഞ് മോഹന്‍ലാല്‍ എത്തിയപ്പോള്‍ അത് പരമ്പരാഗതമായ രീതികളെ പൊളിച്ചെഴുതുകയായിരുന്നു, പാളിപ്പോകാവുന്ന ഐറ്റം മോഹന്‍ലാല്‍ കിടുവാക്കി, ട്രോളാകുമായിരുന്ന സംഭവം മികച്ച കലാസൃഷ്ടിയാക്കി മാറ്റി എന്നിങ്ങനെ വിവധ കമന്റുകളാണ് പരസ്യ വീഡിയോക്ക് താഴെ. മോഹന്‍ലാല്‍ സാര്‍ റോക്കിംഗ് എന്നാണ് ചലച്ചിത്ര നടി ഖുശ്ബു അഭിപ്രായപ്പെട്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ തുടരും എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തില്‍ ജോര്‍ജ് സാര്‍ എന്ന കഥാപാത്രമായി എത്തി പ്രകാശവര്‍മ്മ പ്രേക്ഷകരെ വിസ്മയിപ്പിച്ചതാണ്. ഇരുവരെയും വീണ്ടും ഒരുമിച്ച് കാണാന്‍ കഴിഞ്ഞതിന്റെ ആഹഌദവും ആരാധകര്‍ക്കുണ്ട്. പ്രകാശ് വര്‍മയുടെ സംവിധാനത്തില്‍ നിര്‍വാണ പ്രൊഡക്ഷന്‍സ് നിര്‍മിച്ച വിന്‍സ്‌മേര ജുവല്‍സിന്റെ പരസ്യമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഈ പരസ്യം മോഹന്‍ലാലും പങ്കുവെച്ചിട്ടുണ്ട്.

administrator

Related Articles