ചാറ്റ്ജിപിടിയുടെ ശേഷികള്‍ വികസിപ്പിക്കാന്‍ ഒരുങ്ങി ഓപ്പണ്‍ എഐ

ചാറ്റ്ജിപിടിയുടെ ശേഷികള്‍ വികസിപ്പിക്കാന്‍ ഒരുങ്ങി ഓപ്പണ്‍ എഐ

ചാറ്റ്ജിപിടി ഒരു ഭാഗത്ത് സാധ്യതകളുടെ വലിയൊരു ലോകം തുറക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് നിരവധിയാളുകള്‍ക്ക് തൊഴിൽ നഷ്ടഭീഷണി ഉയര്‍ത്തുകയാണ്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചാറ്റ്ജിപിടിയുടെ പ്രൊഡക്റ്റിവിറ്റി വികസിപ്പിക്കാന്‍ ഓപ്പണ്‍ എഐ ഒരുങ്ങുന്നുവെന്നാണ്. ഉപയോക്താക്കളുടെ എക്‌സല്‍, പവര്‍പോയിന്റ് പോലുള്ള മൈക്രോസോഫ്റ്റ് ഓഫീസ് ഫയലുകള്‍ ഇനി ചാറ്റ്ജിപിടിയുടെ ചാറ്റ്‌ബോട്ട് ഇന്റര്‍ഫേസില്‍ ഓപ്പണ്‍ ചെയ്യാനും എഡിറ്റ് ചെയ്യാനും ഇതോടെ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈക്രോസോഫ്റ്റിന്റെ സ്‌പ്രെഡ്ഷീറ്റ് (.xlsx), പ്രസന്റേഷന്‍ (.pptx) ഫയലുകള്‍ ഇനി ചാറ്റ്ജിപിടിയില്‍ ഓപ്പണ്‍ ചെയ്യാന്‍ സാധിച്ചേക്കും. ഇത് കൂടാതെ ചാറ്റ്ജിപിടി ഒരു എഐ റിപ്പോര്‍ട്ട്ജനറേഷന്‍ ഏജന്റും വെബ് ബ്രൗസറും വികസിപ്പിക്കുന്നുണ്ട്.

ചാറ്റ്ജിപിടിയിലൂടെ ബേസിക്ക് സ്‌പ്രെഡ്ഷീറ്റുകളോ സ്ലൈഡ് ഔട്ട്‌ലൈനുകളോ പ്ലെയിന്‍ ടെക്സ്റ്റായി ജനറേറ്റ് ചെയ്യാന്‍ സാധിക്കും. പുതിയ ടൂളുകളിലൂടെ ഡൗണ്‍ലോഡ് വഴി .xlsx അല്ലെങ്കില്‍ .pptx ഫയലുകളായി എക്‌സ്‌പോര്‍ട്ട് ചെയ്യാനും കഴിയും. പ്ലെയിന്‍ ടെക്സ്റ്റ് ഫയലുകള്‍ക്ക് ക്യാന്‍വാസ് ഉപയോഗിച്ച് ജനറേറ്റ് ചെയ്ത കണ്ടന്റ് എഡിറ്റ് ചെയ്യാനും സാധിക്കും.
പൊതുവായി ലഭ്യമായ ഡാറ്റയില്‍ നിന്നോ കോര്‍പ്പറേറ്റ് ഡാറ്റാബേസുകളില്‍ നിന്നോ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ കഴിവുള്ള ഒരു എഐ റിപ്പോര്‍ട്ട്ജനറേഷന്‍ ഏജന്റും ചാറ്റ്ജിപിടി വികസിപ്പിക്കുന്നു. ചാറ്റ്‌ബോട്ടിന് പ്രോംപ്റ്റുകള്‍ നല്‍കിയും ഡാറ്റ അനാലിസിസിലൂടേയും ഓട്ടോമേഷനിലൂടെയും എക്‌സല്‍ അല്ലെങ്കില്‍ പവര്‍പോയിന്റ് ഫോര്‍മാറ്റുകളില്‍ സമഗ്രമായ റിപ്പോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ ഈ ടൂള്‍ സഹായിക്കുന്നു.

administrator

Related Articles