ഗ്രാന്റേ 1000: വിജയമാഘോഷിച്ച് കേരള വിഷൻ

ഗ്രാന്റേ 1000: വിജയമാഘോഷിച്ച് കേരള വിഷൻ

കൊച്ചി: ആയിരം കോടി വാർഷിക വിറ്റുവരവിൻ്റെ വിസ്മയ നേട്ടത്തിൽ കേരള വിഷൻ. കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷൻ നേതൃത്വം നൽകുന്ന കേരളവിഷൻ്റെ 1000 കോടി നേട്ടം കേരളത്തിന് തികച്ചും അഭിമാനമാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. കേരളവിഷൻ ഗ്രൂപ്പിന്റെ വാർഷികവിറ്റുവരവ് ആയിരം കോടി പിന്നിട്ടതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷപരിപാടി ‘ഗ്രാന്റേ 1000″ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു ചെറുകിട കൂട്ടായ്മ രാജ്യത്തെ വൻകി​ട കോർപ്പറേറ്റുകളുമായി​ മത്സരി​ച്ച് ഡിജിറ്റൽ കേബിൾ ടിവി, ബ്രോഡ്ബാൻഡ് രംഗത്ത് നേടി​യെടുത്ത വി​ജയം നിർണ്ണായകവും കേരളത്തിൻ്റെ വളർച്ചയുടെ നാഴികക്കല്ലുമാണെന്നും
മന്ത്രി പറഞ്ഞു​.

” ഒന്നുമി​ല്ലായ്മയി​ൽ നി​ന്ന് വളർന്നുവന്ന പ്രസ്ഥാനമാണ് കേരള വിഷൻ ഗ്രൂപ്പ്. തുടക്കത്തിലെ സാമ്പത്തിക പ്രതിസന്ധി, ജി​എസ്ടി​ റെയ്ഡുകളും മറ്റ് കേസുകളും ഉൾപ്പെടെ പ്രതി​സന്ധി​കളുടെ പരമ്പരകൾ നേരി​ടേണ്ടി​വന്നു. എങ്കിലും ഒരു
നി​യമലംഘനവും നടത്താതെ കൈവരി​ച്ച നേട്ടമാണ് ആയി​രംകോടി​യുടെ വി​റ്റുവരവ്. 5000ൽ പരം കേബി​ൾ ഓപ്പറേറ്റർമാരുടെ കൂട്ടായ്മയുടെ വി​ജയമാണി​തെന്ന് ചടങ്ങി​ൽ അദ്ധ്യക്ഷത വഹി​ച്ച കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പ്രവീൺ മോഹൻ പറഞ്ഞു. മാനേജിംഗ് ഡയറക്ടർ പി.പി. സുരേഷ്‌കുമാർ ആയി​രം കോടി​ പ്രഖ്യാപനം നി​ർവഹി​ച്ചു. കേരള വിഷൻ ഗ്രൂപ്പ് ചെയർമാൻ കെ.ഗോവിന്ദൻ സ്വാഗതമാശംസിച്ചു. കേരളവിഷൻ അവതരിപ്പിക്കുന്ന ടിഎസ്പി (ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡിംഗ്) സേവനം മന്ത്രി രാജീവ് ചടങ്ങിൽ ലോഞ്ച് ചെയ്തു.

ഡിസ്‌നി ഇന്ത്യ സ്ട്രാറ്റജിക് അഡ്വൈസർ ആൻഡ് കൺട്രി റെപ്രസെന്റിറ്റീവ് കെ. മാധവൻ വിശിഷ്ടാതിഥിയായി​.
ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എംഎൽഎ, മാതൃഭൂമി മാനേജിംഗ് ഡയരക്ടർ എം.വി. ശ്രേയാംസ്‌കുമാർ, തമിഴ്‌നാട് കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സഖിലൻ പത്മനാഭൻ, 24 ന്യൂസ് ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ, റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ, ടൈംസ് നൗ സീനിയർ വൈസ് പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ, യുഎന്നിലെ ദുരന്തനിവാരണ വിദഗ്ദൻ മുരളി തുമാരകുടി, അമൃത ടിവി ബിസിനസ് മേധാവി ആർ. ശിവകുമാർ, ജനറൽ സെക്രട്ടറി പി.ബി. സുരേഷ് തുടങ്ങി​യവർ സംസാരി​ച്ചു. കേരള വിഷൻ്റെ തുടക്കത്തിലും പങ്ക് വഹിച്ച ഭാരവാഹികളെയും ഡയരക്ടർമാരെയും ടീം ലീഡർമാരേയും ചടങ്ങിൽ ആദരിച്ചു. വളർച്ചയിലും മുൻഭാരവാഹി​കളെ ചടങ്ങി​ൽ ആദരി​ച്ചു.

സിഒഎ ഇന്ത്യയിലെ മുൻനിര ഡിജിറ്റൽ കേബിൾ, ബ്രോഡ്ബാൻ്റ് പ്രൊവൈഡർ എന്ന നിലയിലേക്കുള്ള കേരള വിഷൻ്റെ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ സഹകരിച്ച പ്രമുഖ കേബിൾ ഓപ്പറേറ്റർമാർ, ബ്രോഡ്കാസ്റ്റർമാർ, ടെക്നോളജി കമ്പനികൾ, ട്രേഡർമാർ, ബിസിനസ്സ് പങ്കാളികൾ എന്നിവരുടെ പ്രതിനിധികൾ ആഘോഷത്തിൽ പങ്കെടുത്തു.

administrator

Related Articles