വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് കിടിലന്‍ ഫീച്ചറുമായി വീണ്ടും വാട്‌സ്ആപ്പ്. ഇത്തവണ എഐ അണ്‍റീഡ് ചാറ്റ് സമ്മറി എന്നതാണ് പുതിയ ഫീച്ചറിന്റെ പേര്. ഈ ഫീച്ചറിലൂടെ അണ്‍റീഡ് ചാറ്റുകളുടെ സംഗ്രഹങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ഗ്രൂപ്പ് ചാറ്റ് അല്ലെങ്കില്‍ സ്വകാര്യ ചാറ്റുകളിലെ അണ്‍റീഡ് ചാറ്റുകളുടെ സമ്മറി നമുക്ക് മെറ്റ എഐയോട് ചോദിക്കാനുള്ള ഫീച്ചറാണിത്. ഇതിലൂടെ ചാറ്റുകള്‍ വായിക്കാതെ തന്നെ ഉള്ളടക്കം വേഗത്തില്‍ മനസിലാക്കാന്‍ സഹായിക്കുകയാണ്. നിലവില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകുന്നത് അമേരിക്കയില്‍ മാത്രമാണ്. ഇംഗ്ലീഷ് ഭാഷയെ മാത്രമാണ് ഇപ്പോള്‍ പിന്തുണക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കും മറ്റ് ഭാഷകളിലേക്കും ഫീച്ചര്‍ വ്യാപിപ്പിക്കാന്‍ വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകൾ.
അണ്‍റീഡ് ചാറ്റ് സമ്മറി; സവിശേഷതകള്‍
1-ചാറ്റുകള്‍ വായിക്കാതെ തന്നെ ഉള്ളടക്കം മനസ്സിലാക്കാം.
2-റീഡ് ചെയ്യാത്ത സന്ദേശങ്ങള്‍ക്ക് പുറമെ വലിയ സന്ദേശങ്ങളുടെ സംഗ്രഹവും നല്‍കുന്നു.
3-ഉപയോക്താക്കളുടെ മെസേജുകളെ ബുള്ളറ്റ് പോയിന്റുകളായി സംഗ്രഹിച്ച് മെറ്റ എഐ നമുക്ക് നല്‍കും.