കുറഞ്ഞ നിരക്കില്‍ മാക്ബുക്ക് പുറത്തിറക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. മാക്കില്‍ ഉപയോഗിക്കുന്ന ചിപ്പുകള്‍ക്ക് പകരം ഐഫോണുകളിലെ ചിപ്പുകള്‍ ഉപയോഗിച്ച് ചെലവ് കുറക്കാനാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്.
ആപ്പിളിന്റെ A18 പ്രോ ചിപ്പുള്ള പുതിയ മാക്കില്‍ 13 ഇഞ്ച് സ്ക്രീനായിരിക്കും ഉണ്ടാവുകയെന്ന് പ്രമുഖ ടെക് മാധ്യമങ്ങള്‍ പറയുന്നു. 2026 ലായിരിക്കും പുതിയ മാക്ബുക്ക് പുറത്തിറക്കുകയെന്നും പറയപ്പെടുന്നു.
2025 അവസാനത്തോടെ ആപ്പിള്‍ M5 ചിപ്പ് നല്കുന്ന ഒരു നവീകരിച്ച വിഷന്‍ പ്രോ ഹെഡ്സെറ്റ് പുറത്തിറക്കിയേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു.