ത്രെഡ്‌സില്‍ ഡയറക്റ്റ് മെസ്സേജിംഗ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

ത്രെഡ്‌സില്‍ ഡയറക്റ്റ് മെസ്സേജിംഗ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

മെറ്റയുടെ ഇന്‍സ്റ്റാഗ്രാം സ്പിന്‍-ഓഫ് ആപ്പായ ത്രെഡ്‌സില്‍ ഡയറക്റ്റ് മെസ്സേജിംഗ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. 2023ല്‍ ത്രഡ്‌സ് പുറത്തിറങ്ങിയത് മുതല്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട ഫീച്ചറുകളിലൊന്നായിരുന്നു ഇത്. ഈ മാസം മുതല്‍ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ത്രെഡ്‌സ് ആപ്പിനുള്ളില്‍ നിന്ന് നേരിട്ട് സ്വകാര്യമായി സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു.

ഡയറക്റ്റ് മെസ്സേജിംഗ് ഫീച്ചറിന്റെ ഗുണങ്ങള്‍

1- ഉപയോക്താക്കള്‍ക്ക് പരസ്പരം ചാറ്റുകള്‍ ചെയ്യാം
2- ചാറ്റുകളില്‍ ഇമോജികള്‍ ഉപയോഗിച്ച് പ്രതികരിക്കാം
3- സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യാം
4- സ്പാം റിപ്പോര്‍ട്ട് ചെയ്യാം

നിലവില്‍ ഈ പുതിയ ഡിഎം ഫീച്ചര്‍ 18 വയസ്സിന് മുകളിലുള്ള ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ജപ്പാന്‍, ഓസ്‌ട്രേലിയ, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ ഇത് ലഭ്യമാകില്ല. ഈ ഘട്ടത്തില്‍ ഫോളോവേഴ്‌സിനും പരസ്പരം ഇന്‍സ്റ്റാഗ്രാം കണക്ഷനുകള്‍ ഉള്ളവര്‍ക്കും ഇടയില്‍ മാത്രമേ ത്രെഡ്‌സ് മെസ്സേജിംഗ് അനുവദിക്കൂ. ഈ ഫീച്ചര്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. ത്രെഡ്‌സിലെ സന്ദേശങ്ങള്‍ക്ക് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ ലഭ്യമല്ല.

administrator

Related Articles