ഉദയനാണ് താരം റീ റിലീസ് ജൂലൈ 18ന്

ഉദയനാണ് താരം റീ റിലീസ് ജൂലൈ 18ന്

ഹൃദ്യമായി സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ ‘ഉദയനാണ് താരം’. മോഹന്‍ലാലിനൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമളിലൊന്നാണ്.
ഉദയഭാനുവിന്റെയും സരോജ്കുമാര്‍ എന്ന രാജപ്പന്റെയും സിനിമയിലൂടെയുള്ള യാത്രയെ വളരെ മികച്ചതായിട്ടായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് അവതരിപ്പിച്ചത്. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ സിനിമ 20 വര്‍ഷത്തിന് ശേഷം റീ റിലീസ് ചെയ്യുകയാണ്. ജൂലൈ 18ന് സിനിമ തിയേറ്ററുകളില്‍ എത്തും.

മീന, മുകേഷ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ശ്രീനിവാസനായിരുന്നു കഥയും തിരക്കഥയും ഒരുക്കിയത്. ചിത്രത്തിലെ കോമഡി രംഗങ്ങളും പാട്ടുകളും ഇന്നും ജനപ്രിയമാണ്. 4K ഡോള്‍ബി അറ്റ്‌മോസിന്റെ സഹായത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യയുടെ മേന്മയോടെയുമാകും ഉദയനാണ് താരം റീ റിലീസിനെത്തുക.

administrator

Related Articles