വീണ്ടും സംവിധായകനായി എസ്. ജെ. സൂര്യ

വീണ്ടും സംവിധായകനായി എസ്. ജെ. സൂര്യ

10 വർഷത്തിന് ശേഷം സൂപ്പർതാരം എസ്.ജെ. സൂര്യ വീണ്ടും സംവിധാന കുപ്പായമണിയുന്നു. എസ്.ജെ. സൂര്യ പ്രധാനവേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ്.ജെ. സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിർമിക്കുന്നത്. ‘കില്ലർ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീഗോകുലം മൂവീസ് വീണ്ടും സജീവമാകാൻ ഒരുങ്ങുന്നു.

വാലി, ഖുഷി, ന്യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എസ്.ജെ. സൂര്യ ഇത്തവണ വൻ താരനിരയെ അണിനിരത്തിയാണ് ‘കില്ലർ’ ഒരുക്കുന്നത്. ബിഗ് ബജറ്റിൽ നിർമിക്കുന്ന ചിത്രം അഞ്ചുഭാഷകളിലാണ് റിലീസിനെത്തുന്നത്.
ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടിൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

administrator

Related Articles