പുതിയ ഫൈവ് ജി ബജറ്റ് ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ച് ഓപ്പോ. ഓപ്പോ കെ13എക്സ് എന്ന പേരിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 360 ഡിഗ്രി ഡാമേജ്-പ്രൂഫ് ആര്‍മര്‍ ബോഡി, എയ്‌റോസ്‌പേസ്-ഗ്രേഡ് AM04 അലുമിനിയം അലോയ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടുതല്‍ ഈടുനില്‍ക്കുന്നതിന് ക്രിസ്റ്റല്‍ ഷീല്‍ഡ് ഗ്ലാസും ഉപയോഗിച്ചിട്ടുണ്ട്. 11,999 രൂപ മുതലാണ് ഫോണിന്റെ വില എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത ഫോണാണിതെന്നാണ് കമ്പനി പറയുന്നത്. മിഡ്‌നൈറ്റ് വയലറ്റ്, സണ്‍സെറ്റ് പീച്ച് എന്നി നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുക. ജൂണ്‍ 27ന് ഉച്ചയ്ക്ക് 12 മുതല്‍ ഫ്ലിപ്കാര്‍ട്ടിലും ഓപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇത് ലഭ്യമായി.
ഫോണിന്റെ ഹൈലൈറ്റുകൾ
1- 6,000mAh ബാറ്ററി
2- 45W SuperVOOC ഫാസ്റ്റ് ചാര്‍ജിങ്ങുമായി ഫോണിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്.
3- ഒറ്റ ചാര്‍ജില്‍ ഒന്നര ദിവസം വരെ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
4- മീഡിയാടെക് ഡൈമെന്‍സിറ്റി 6300 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്.
5- 2256 ജിബി വരെ UFS 2.2 സ്റ്റോറേജ് ആണ് ഫോണിലുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് വഴി ഇത് 1TB വരെ വികസിപ്പിക്കാം.
6- ഫോണില്‍ 50MP OV50D പ്രധാന കാമറയും 2MP പോര്‍ട്രെയിറ്റ് സെന്‍സറും ഉണ്ട്. 60fpsല്‍ 1080p വിഡിയോ റെക്കോര്‍ഡിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു.