സാംസങ് എസ് സീരിസിന്റെ ആരാധകരുടെ പ്രിയപ്പെട്ട ഗാഡ്ജറ്റുകളിൽ ഒന്നാണ് ഫോണിൽ ഇൻബിൽറ്റ് ആയി ഉപയോഗിച്ചിരുന്ന എസ് പെന്നുകൾ. സ്ക്രീനിൽ എഴുതാനും ടച്ച് സ്ക്രീനിന്റെ മറ്റ് പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിരുന്ന ഈ പെന്നുകൾ കൊണ്ട് സെൽഫികൾ ക്ലിക്ക് ചെയ്യാനും സാധിക്കുമായിരുന്നു.
എന്നാൽ സാംസങിന്റെ എസ് സീരിസിൽ എത്തുന്ന പുതിയ ഫോണുകളിൽ ഈ ഇൻ ബിൽറ്റ് ഗാഡ്ജറ്റ് ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്. സാംസങ് എസ് 27 അൾട്ര മുതലായിരിക്കും ഈ മാറ്റം നിലവിൽ വരികയെന്നാണ് റിപ്പോർട്ട്.
ചൈനീസ് ടെക് ലീക്കറായ സെറ്റ്സുന ഡിജിറ്റൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. നിലവിൽ ഗാലക്സി എസ് സീരിസിൽ എസ് പെന്നുകൾ ഫോണിനോടൊപ്പം ഇൻബിൽറ്റായി കിട്ടുമായിരുന്നു. മുമ്പ് ഗാലക്സി നോട്ടിൽ ഉപയോഗിച്ചിരുന്ന ഈ ഗാഡജറ്റ് പിന്നീട് ഗാലക്സി എസ് അൾട്രയിലേക്ക് കൊണ്ടുവരികയായിരുന്നു.