വരുന്നൂ ഡ്രെെവര്‍ലെസ് ട്രക്കുകൾ

വരുന്നൂ ഡ്രെെവര്‍ലെസ് ട്രക്കുകൾ

ചൈനയിൽ ബീജിംഗിനും ടിയാൻജിൻ തുറമുഖത്തിനും ഇടയിലുള്ള ഹൈവേയിൽ നിന്നുള്ളൊരു ദൃശ്യം ഇപ്പോള്‍ ലോകത്തിന്‍റെ ശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്.

ഈ ഹെെവേയില്‍ ഫുൾ ലോഡുള്ള വലിയ ട്രക്കുകൾകൾ ഓടുകയാണ്, പക്ഷെ അവയുടെ ഡ്രൈവിങ് സീറ്റിലേക്ക് നോക്കിയാല്‍ ആരെയും കാണുന്നില്ല. കാരണം ഡ്രെെവര്‍മാരില്ലാതെ, സ്വയം നിയന്ത്രണം ഏറ്റെടുത്ത് ഓടുന്ന ട്രക്കുകളാണിവ. ഡ്രെെവര്‍ലെസ് ലോറികളുടെ ട്രയല്‍ റണ്ണാണ് ചെെനയിലെ ഈ ഇന്‍ഡസ്ട്രിയില്‍ ഏരിയയില്‍ നടക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഈ പരീക്ഷണ ഘട്ടങ്ങള്‍ വിജയിച്ച ശേഷമായിരിക്കും ലോറികള്‍ പൊതുനിരത്തില്‍ ഇറക്കുക എന്നാണ് പറയുന്നത്. സർക്കാരിന്റെ നിർദേശപ്രകാരം ആദ്യ ഘട്ടങ്ങളില്‍
ലോറിയില്‍ സേഫ്റ്റി ഡ്രൈവർ ഉണ്ടായിരിക്കും. എങ്കിലും വാഹനം ഓടുന്നത് ഡ്രൈവറുടെ സഹായത്തോടെ ആയിരിക്കില്ല. കൂടാതെ ഇത്തരം വാഹനങ്ങൾ നിരത്തിൽ സാധാരണമാകുന്നതോടെ സേഫ്റ്റി ഡ്രൈവറേയും ഒഴിവാക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ കണക്കുക്കൂട്ടല്‍.

യാത്രയുടെ ആദ്യ ഘട്ടത്തില്‍ ഡ്രൈവർക്ക് വാഹനത്തിൽ പൂർണനിയന്ത്രണമുണ്ടാകും. പിന്നീട് ക്രമീകരിച്ചിരിക്കുന്ന ബട്ടണുകൾ അമർത്തുന്നതോടെ ലോറി നിയന്ത്രണം സ്വയം ഏറ്റെടുത്ത് മുന്നോട്ട് പോകും.

എന്നാല്‍ ഡ്രൈവർ ഇല്ലാതെ ഓടുന്ന ലോറികളില്‍ ആശങ്കയുള്ളവരുമുണ്ട്.
കിഴക്കൻ ചൈനയിലെ ചില പ്രദേശങ്ങളിൽ നൂറുകണക്കിന് ഡ്രൈവറില്ലാത്ത ഡെലിവറി വാനുകളാണ് നിലവിൽ ഓടുന്നത്. മനുഷ്യൻ ഓടിക്കുന്ന സ്‌കൂട്ടറുകൾക്കും, കാറുകൾക്കുമൊപ്പം ഓട്ടോമാറ്റിക് വാഹനങ്ങളും നിരത്തിലുണ്ട്.

administrator

Related Articles