55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ, മികച്ച സംവിധായകന്‍ ചിദംബരം

55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ, മികച്ച സംവിധായകന്‍ ചിദംബരം

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം. ‘ഭ്രമയുഗം’ എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ‘മഞ്ഞുമ്മല്‍ ബോയിസ്’ സംവിധായകനായ ചിദംബരം ആണ് മികച്ച സംവിധായകന്‍.

അന്തിമ വിധിനിര്‍ണയ ജൂറി ചെയര്‍മാന്‍ പ്രകാശ് രാജ്, രചനാവിഭാഗം ചെയര്‍മാന്‍ മധു ഇറവങ്കര, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ദിവ്യ ഐയ്യര്‍ ഐഎഎസ് തുടങ്ങിയവര്‍ പുരസ്‌കാര പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. പ്രകാശ് രാജ് ചെയര്‍മാനും സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം, മെമ്പര്‍ സെക്രട്ടറി സി. അജോയ് എന്നിവര്‍ അംഗങ്ങളുമായ അന്തിമ വിധിനിര്‍ണയ സമിതിയാണ് ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

administrator

Related Articles