12000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്

12000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന ദാതാവായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് 2026 സാമ്പത്തിക വര്‍ഷത്തോടെ രണ്ട് ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന മാനേജ്‌മെന്റ് ജീവനക്കാരെയാണ് പ്രധാനമായും ഒഴി വാക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എഐ അധിഷ്ഠിത സേവനങ്ങളിലേക്ക് കമ്പനി നീങ്ങുകയും പുതിയ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മുതല്‍മുടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ജീവനക്കാരെ വെട്ടിക്കുറക്കുന്നത്. മൊത്തം 12,200 പേര്‍ക്കെങ്കിലും പിരിച്ചുവിടല്‍ നേരിടേണ്ടി വരുമെന്നാണ് കണക്ക്. നിലവിലുള്ള സ്റ്റാഫിന് പുതിയ സാങ്കേതിക സംവിധാനങ്ങളില്‍ പരിശീലനം നല്‍കും. ഇപ്പോഴത്തെ തസ്തികകളിലും ഉത്തരവാദിത്വങ്ങളിലും മാറ്റവുമുണ്ടാകും.

അതേസമയം, ഈ മാറ്റങ്ങളൊന്നും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത തരത്തിലാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. ഏറ്റവും നല്ല സേവനം തുടര്‍ന്നും ലഭ്യമാകും. ഡിമാന്‍ഡ് കുറയല്‍, ഉയര്‍ന്ന പണപ്പെരുപ്പം, യു എസ് വ്യാപാര നയങ്ങളെ കുറിച്ചുള്ള നിരന്തര അനിശ്ചിതത്വം തുടങ്ങിയവ ഇന്ത്യയുടെ 283 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐടി മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പ്രോജക്ടുകള്‍ തുടങ്ങുന്നത് നിരവധി നിക്ഷേപകര്‍ വൈകിക്കുകയാണെന്ന് ടിസിഎസ് ചീഫ് എക്‌സിക്യൂട്ടീവ് കെ. കൃതിവാസന്‍ കഴിഞ്ഞമാസം പറഞ്ഞിരുന്നു. സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കിടയില്‍ ഐടി കമ്പനിയെ സജ്ജമാക്കുന്നതിനാണ് പുതിയ നീക്കം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.

administrator

Related Articles