ദൽഹി: ഇലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ലൈസന്‍സ് അനുമതിയായി. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്റ് ഓഥറൈസേഷന്‍ സെന്റര്‍ ആണ് (ഇന്‍സ്‌പേസ്) അനുമതി നല്‍കിയത്. അഞ്ചുവര്‍ഷത്തേക്കാണ് ലൈസന്‍സ്. സര്‍ക്കാര്‍ സ്‌പെക്ട്രം അനുവദിക്കുകയും സ്റ്റാര്‍ലിങ്ക് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുകയും ചെയ് താല്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും.
2022ല്‍ തുടങ്ങിയ ശ്രമത്തിനൊടുവിലാണ് സ്റ്റാര്‍ലിങ്ക് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്.
സാറ്റ്‌കോം സേവനം ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ അനുമതി ലഭിക്കുന്ന മൂന്നാമത്തെ സേവനദാതാക്കളാണ് സ്റ്റാര്‍ലിങ്ക്. വണ്‍വെബ്ബിനും റിലയന്‍സ് ജിയോക്കും നേരത്തേ സമാനമായി അനുമതി ലഭിച്ചിരുന്നു.
എഴുപതില്‍ അധികം രാജ്യങ്ങളില്‍ നിലവില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌കോം സേവനം നല്‍കുന്നുണ്ട്. പ്രതിമാസം 3,000-4,200 രൂപ പനിരക്കില്‍ 25-220 എംബിപിഎസ് വേഗതയിലുള്ള ഇന്‍ര്‍നെറ്റ് പാക്കേജ് ആണ് സ്റ്റാര്‍ലിങ്ക് അവതരിപ്പിക്കുകയെന്നും ഗ്രാമങ്ങളിലടക്കം ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്നും സൂചനയുണ്ട്. അതിനിടെ, സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ വരുമാനത്തിന്റെ നാലു ശതമാനം സര്‍ക്കാരിന് ഫീസായി നല്‍കണമെന്ന് ട്രായ് നിര്‍ദ്ദേശിച്ചിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
ഔദ്യോഗികമായി രണ്ട് മാസത്തിനുള്ളില്‍ സ്റ്റാർലിങ്ക് വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.