പതിമൂന്നാമത് സിഎന്‍സി – കേബിൾ നെറ്റ്, കൺവർജൻസ് എക്സ്പോ ആഗസ്റ്റ് 6,7,8 തിയ്യതികളില്‍ ഹൈദരാബാദ് ഹൈടെക് എക്സിബിഷൻ സെൻററിൽ നടക്കും. കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ്, ഒടിടി, എഫ്ടിടിഎച്ച്, ഐപിടിവി, മൊബൈൽ, സെക്യൂരിറ്റി സൊല്യൂഷന്‍സ്, ബ്രോഡ്കാസ്റ്റ്, കണ്ടന്റ് എന്നിങ്ങനെ വിവിധ മേഖലകളിലെ ടെക്നോളജി പ്രദര്‍ശനവും സംവാദങ്ങളും നടക്കും. സ്മാര്‍ട്ട് സാങ്കേതിക വിദ്യയുടെ ഭാവിയും വിവിധ മേഖലകളില്‍ അതിന്റെ സ്വാധീനവും ശക്തമാക്കുന്നതിനുള്ള ഒരു പ്രധാന വേദിയായിട്ടാണ് വ്യവസായികളും പ്രൊഫഷണലുകളും ഈ എക്സ്പോയെ കാണുന്നത്. കേബിള്‍ സേവന ദാതാക്കള്‍, ബ്രോഡ്ബാന്‍ഡ് കമ്പനികള്‍, ടെലികോം ഉപകരണ നിര്‍മ്മാതാക്കള്‍, നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപനങ്ങള്‍, കണ്ടന്റ് ഡെലിവറി നെറ്റ്വര്ക്കുകള്, തുടങ്ങി ഡിജിറ്റല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം എക്സ്പോയുടെ ഭാഗമാകും.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്ദർശകർ എത്തിച്ചേരും.
