ചലച്ചിത്ര വികസന കോര്‍പ്പറേഷന് (കെഎസ്എഫ്ഡിസി) പുതിയ ചെയര്‍മാന്‍. കെ. മധുവിനെയാണ് പുതിയ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത്. മുന്‍ ചെയര്‍മാന്‍ ഷാജി.എന്‍. കരുണ്‍ അന്തരിച്ചതിനേത്തുടർന്നുണ്ടായ ഒഴിവിലാണ് മധുവിനെ നിയമിച്ചത്. ഷാജി.എന്‍. കരുണ്‍ ചെയര്‍മാനായിരുന്ന കാലത്ത് കെഎസ്എഫ്ഡിസി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു കെ.മധു.
1986ല്‍ സംവിധാനം ചെയ്ത മലരും കിളിയുമാണ് മധുവിന്റെ ആദ്യ സിനിമ. ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത തുടങ്ങി മൂന്നര പതിറ്റാണ്ട് കൊണ്ട് 25ലേറെ സിനിമകള്‍ സംവിധാനം ചെയ്തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും സിനിമകള്‍ ചെയ്തിട്ടുണ്ട്.