‘വെള്ളിനക്ഷത്രം’ സിനിമക്ക് എതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

‘വെള്ളിനക്ഷത്രം’ സിനിമക്ക് എതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി

വിനയന്റെ സംവിധാനത്തിന്റെ പൃഥ്വിരാജ് നായകനായി 2004 ല്‍ റീലീസ് ചെയ്ത സിനിമയാണ് വെള്ളിനക്ഷത്രം. ഈ സിനിമയ്‌ക്കെതിരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കേസ് കോടതി റദ്ദാക്കി. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ശേഷം, കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്ന സീന്‍ ഉള്‍പ്പെടുത്തിയെന്ന പരാതിയില്‍ നിര്‍മാതാക്കള്‍ക്കെതിരെ വര്‍ഷങ്ങളായി തുടരുന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
കാഴ്ചക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രംഗമാണെന്നു ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ തമ്പാനൂര്‍ പൊലീസെടുത്ത കേസാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് റദ്ദാക്കിയത്. സിനിമയുടെ വിതരണക്കാരനായിരുന്ന കോഴിക്കോട് സ്വദേശി അപ്പച്ചനാണു കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആരോപിക്കപ്പെടുന്ന സീന്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ഉള്‍ക്കൊള്ളിച്ചതാണെന്നതിന് തെളിവൊന്നുമില്ലെന്ന് കോടതി വിലയിരുത്തി. അസ്വസ്ഥതയുണ്ടാക്കുന്ന സീന്‍ ഉണ്ടെന്നതിന്റെ പേരില്‍ മാത്രം കേസ് നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.
വിനയന്‍ തന്നെ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വെള്ളിനക്ഷത്രം. പൃഥ്വിരാജ് നായകനായ ചിത്രം ഹൊറര്‍ കോമഡി വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

administrator

Related Articles