വിവാദങ്ങള്‍ക്കൊടുവില്‍ വെട്ടുകളോടെ ജാനകി വി തിയേറ്ററുകളിലേക്ക്

വിവാദങ്ങള്‍ക്കൊടുവില്‍ വെട്ടുകളോടെ ജാനകി വി തിയേറ്ററുകളിലേക്ക്

വിവാദങ്ങള്‍ കെട്ടടങ്ങുന്നു. സുരേഷ് ഗോപി നായകനായെത്തുന്ന ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് സെന്‍സര്‍ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി. റീ എഡിറ്റ് ചെയ്ത പതിപ്പാണ് സെന്‍സര്‍ബോര്‍ഡ് അംഗീകരിച്ചത്. യു / എ 16+ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ജാനകി എന്ന പേര് മാറ്റി ജാനകി.വി എന്ന പേരിലാകും ചിത്രം പുറത്തിറങ്ങുക. എട്ട് മാറ്റങ്ങളോടെയാണ് ചിത്രം പുറത്തുവരുന്നത്. ഈമാസം 18ന് തിയറ്ററുകളിലെത്തിയേക്കും.

സിനിമയിലെ ജാനകി എന്ന കഥാപാത്രത്തിന്റെ പേര് മാറ്റിയതിനൊപ്പം കോടതി വിചാരണ രംഗങ്ങളില്‍ പേരുകള്‍ മ്യൂട്ട് ചെയ്തതാണ് പുതിയ പതിപ്പിറങ്ങുന്നത്. രണ്ടര മിനിറ്റിനുള്ളിലെ സീനുകളില്‍ ആറിടത്താണ് മ്യൂട്ട്. സബ്ടൈറ്റിലുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജാനകി എന്ന പേര് മാറ്റണ്ടതില്ലെന്നും പേരിനൊപ്പം ഇനിഷ്യല്‍ ചേര്‍ത്ത് ചിത്രത്തില്‍ ഉപയോഗിക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ വി ജാനകി എന്നോ ഉപയോഗിക്കാനായിരുന്നു നിര്‍ദേശം. ചിത്രത്തിന്റെ സബ്‌ടൈറ്റിലുകളിലടക്കം ജാനകി എന്ന പേര് ഉപയോഗിക്കുമ്പോള്‍ ഇനിഷ്യല്‍ ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്. ചിത്രം എത്രയും വേഗം തീയറ്ററുകളില്‍ എത്തിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചതെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു.
പ്രവീണ്‍ നാരായണന്റെ സംവിധാനത്തില്‍ സുരേഷ് ഗോപി വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണിത്. ചിത്രം കോസ്‌മോസ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മിച്ചത്.

administrator

Related Articles