വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പെര്‍പ്ലെക്‌സിറ്റി പ്രോ സബ്‌സ്‌ക്രിപ്ഷന്‍

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പെര്‍പ്ലെക്‌സിറ്റി പ്രോ സബ്‌സ്‌ക്രിപ്ഷന്‍

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഓഫറുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൊബൈല്‍ ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍. എയര്‍ടെലുമായി ചേര്‍ന്ന് എഐ പവര്‍ഡ് സെര്‍ച്ച് പ്ലാറ്റ്‌ഫോമായ പെര്‍പ്ലെക്‌സിറ്റിയാണ് കിടിലന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാരതി എയര്‍ടെല്ലിന്റെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പെര്‍പ്ലെക്‌സിറ്റി പ്രോയുടെ ഒരു വര്‍ഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും.

ഇന്ത്യയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഗിള്‍ പ്രീമിയം എഐ ടൂള്‍സെറ്റായ ജെമിനി 2.5 പ്രോയുടെ ഒരു വര്‍ഷത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെര്‍പ്ലെക്‌സിറ്റിയും തങ്ങളുടെ പ്രൊ വേര്‍ഷന്‍ സൗജന്യമായി നല്‍കുന്നത് എന്നത് ശ്രദ്ധേയമാണെന്നാണ് വിലയിരുത്തുന്നത്.

പ്രതിവര്‍ഷം ഏകദേശം ഏകദേശം 17,000 വിലമതിക്കുന്ന പെര്‍പ്ലെക്‌സിറ്റി പ്രോ സബ്‌സ്‌ക്രിപ്ഷന്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ്, ഡിടിഎച്ച് സേവനങ്ങളിലുടനീളം എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കും. പെര്‍പ്ലെക്‌സിറ്റി പ്രോയില്‍ GPT4.1, Claude, Grok 4 പോലുള്ള എഐ മോഡലുകളിലേക്കുള്ള ആക്‌സസും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ഫയല്‍ അപ്‌ലോഡുകള്‍, എഐ പവര്‍ഡ് ഇമേജ് ജനറേഷന്‍, ഡാഷ്‌ബോര്‍ഡുകള്‍, ഡോക്യുമെന്റ് പാഴ്‌സിംഗ്, പരിമിതമായ API ആക്‌സസ് തുടങ്ങിയ സവിശേഷതകളും ഉള്‍പ്പെടുന്നു. ആന്‍ഡ്രോയിഡ്, iOS, വിന്‍ഡോസ്, മാക്, വെബ് ബ്രൗസറുകള്‍ എന്നിവയില്‍ ഈ സേവനം ലഭ്യമാണ്.

administrator

Related Articles