തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനായെത്തുന്ന ആദ്യ ചിത്രം ഫീനിക്‌സ് ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചെന്നൈയില്‍ നടന്ന ചടങ്ങിലായിരുന്നു റിലീസ്. ചിത്രം ജൂലൈ നാലിന് തിയേറ്ററുകളിലെത്തും. എകെ ബ്രെവ് മാന്‍ പിക്‌ചേഴ്‌സ് ആണ് അവതരിപ്പിക്കുന്നത്.
പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. വരലക്ഷ്മി, സമ്പത്ത്, ദേവ ദര്‍ശിനി, മുത്തു കുമാര്‍, ദിലീപന്‍, അജയ് ഘോഷ്, ഹരീഷ് ഉത്തമന്‍, മൂണര്‍ രമേശ്, അഭി നക്ഷത്ര, വര്‍ഷ, നവീന്‍, ഋഷി, നന്ദ ശരവണന്‍, മുരുകദാസ്, വിഘ്‌നേഷ്, ശ്രീജിത്ത് രവി, ആടുകളം നരേന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താന്‍, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളില്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്. ഫീനിക്‌സില്‍, പാരമ്പര്യത്തിനപ്പുറം തന്റേതായ അഭിനയത്തിലൂടെ സിനിമാ രംഗത്ത് മികച്ച ഒരു നടനായി മുന്നേറാന്‍ ലക്ഷ്യമിട്ട് ആദ്യമായി ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സൂര്യ സേതുപതി. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഉന്നത തല സാങ്കേതിക വിദഗ്ദ്ധരാണ് ഫിനിക്‌സിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഛായാഗ്രഹണം : വേല്‍രാജ്, എഡിറ്റിങ് : പ്രവീണ്‍ കെ എല്‍, ആക്ഷന്‍: അനല്‍ അരശ്, ആര്‍ട്ട് : മദന്‍, കൊറിയോഗ്രാഫര്‍ : ബാബ ഭാസ്‌കര്‍, മേക്കപ്പ് : രംഗസ്വാമി, മേക്കപ്പ് : ബാഷ, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.