വാട്‌സ്ആപ്പിൽ പരസ്യങ്ങൾ വരുന്നു

വാട്‌സ്ആപ്പിൽ പരസ്യങ്ങൾ വരുന്നു

വാട്‌സ്ആപ്പിൽ ഇനി പരസ്യവും ലഭ്യമാകും. സ്റ്റാറ്റസ് ഫീച്ചറിനുള്ളിലാണ് സ്പോൺസേർഡ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുക. ഇതുവഴി മോണിറ്റൈസേഷനും ഉണ്ടാകുമത്രെ. ഇക്കാര്യം ഔദ്യോഗിക ബ്ലോഗിലൂടെ കഴിഞ്ഞ ദിവസമാണ് മെറ്റ ഉപയോക്താക്കളെ അറിയിച്ചത്. ചാനൽ സബ്സ്ക്രിപ്ഷൻ, പ്രമോട്ടഡ് ചാനലുകൾ, സ്റ്റാറ്റസിനിടയിൽ പരസ്യം എന്നിങ്ങനെ മൂന്ന് അപ്ഡേഷനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.
ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കി മുള്ളതുപോലെ സ്റ്റോറിക്കുള്ളിലായിരിക്കും പരസ്യങ്ങൾ ഉൾപ്പെടുത്തുക. 24 മണിക്കൂർ കഴിയുമ്പോൾ ഇത് അപ്രത്യക്ഷമാവുകയും ചെയ്യും. അതേസമയം, സ്വകാര്യ ചാറ്റിലോ ഗ്രൂപ് ചാറ്റിലോ പരസ്യം ഉണ്ടാവില്ല. പരസ്യത്തിനു പുറമെ ചാനൽ സബ്സ്ക്രിപ്ഷൻ ഫീച്ചറും അവതരിപ്പിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് മാസം തോറും നിശ്ചിത തുക നൽകി അവർക്കാവശ്യമുള്ള ചാനലുകൾ സബ്‌സ്ക്രൈ ബ് ചെയ്യാം.
വാട്‌സ്ആപ്പിൽ പരസ്യം കൊണ്ടു വരുന്നതിനായി വർഷങ്ങളായി മെറ്റ ആലോചനയിലാരുന്നു.

administrator

Related Articles