രാജീവ് ഗാന്ധി വധക്കേസിനെ ആസ്പദമാക്കി നാഗേഷ് കുക്കുനൂര്‍ സംവിധാനം ചെയ്ത ദി ഹണ്ട്: ദി രാജീവ് ഗാന്ധി അസാസിനേഷന്‍ കേസ് എന്ന വെബ്‌സീരിസ് സോണി ലൈവില്‍ സ്ട്രീമിംഗ് ആരംഭിച്ചു. അനിരുദ്ധമിശ്രയുടെ 90 ഡെയ്‌സ്: ദി ട്രൂ സ്റ്റോറി ഒഫ് ദി ഹണ്ട് ഫോര്‍ രാജീവ്ഗാന്ധി അസാസിന്‍സ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സീരിസ്.
അമിത് സിയാല്‍, ഭഗവതി പെരുമാള്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന വെബ്‌സീരിസില്‍ മലയാള താരങ്ങളായ ഗൗരി പത്മകുമാര്‍, ജ്യോതിഷ് എം.ജി, ശ്രുതിജയന്‍ എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നു.
