മാര്‍ക് സുക്കര്‍ബര്‍ഗിന്റെ കീഴിലുള്ള മെറ്റയുടെ ഗവേഷണ വിഭാഗമായ റിയാലിറ്റി ലാബ്‌സ് വികസിപ്പിച്ചെടുത്ത റിസ്റ്റ്ബാന്‍ഡിന്റെ പ്രോട്ടോടൈപ്പ് വൈകാതെ മാർക്കറ്റിലെത്തുമെന്ന് റിപ്പോർട്ട് കംപ്യൂടിഗ് ഉപകരണങ്ങളുമായി മനുഷ്യന്‍ ഇടപെടുന്ന രീതി ഇത് മാറ്റിമറിക്കുമെന്നാണ് ടെക്ക് വിദഗ്ദരുടെ നിരീക്ഷണം.
പരമ്പരാഗത ടൈപ്പിങ്ങിന്റെ രീതികളില്‍ വലിയ വ്യത്യാസം റിസ്റ്റ്ബാന്‍ൻ്റ് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇത് കീബോര്‍ഡ്, മൗസ് എന്നിവ ഉപയോഗിച്ചുള്ള കംപ്യൂട്ടര്‍ ഉപയോഗം ഇല്ലാതാക്കമെന്നും പറയപ്പെടുന്നു. സ്മാര്‍ട്ട്‌ഫോണ്‍ സ്മാര്‍ട്ട് ഗ്ലാസ് എന്നിവയിലെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്. ഒന്നിലും തൊടാതെയുള്ള ടൈപ്പിങ്ങും സാധ്യമായി വരും. ‘നേച്വറി’ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, റിസ്റ്റ്ബാന്‍ഡ് പ്രവര്‍ത്തിക്കുന്നത് സര്‍ഫേസ് ഇലക്ട്രോമി യോഗ്രാഫി ഉപയോഗിച്ചാണ്. തലച്ചോറില്‍ നിന്ന് കൈത്തണ്ടയിലെ ഞരമ്പുകള്‍ വഴി അയക്കുന്ന വൈദ്യുതി സിഗ്‌നലുകളെ പിടിച്ചെടുക്കുന്ന ഒരു നോണ്‍ഇന്‍വേസിവ് സാങ്കേതികവിദ്യയാണിത്.
വ്യത്യസ്ത ആളുകള്‍ക്ക് പൊതുവായി ഉപയോഗിക്കാന്‍ കഴിയുന്ന ആദ്യത്തെ ഹൈബാന്‍ഡിഡ്ത്ത് ന്യൂറോമോട്ടോര്‍ ഇന്റര്‍ഫേസ് ഇതാണെന്ന് ഡെവലപ്പര്‍മാര്‍ വിശ്വസിക്കുന്നു. ലളിതമായ ആക്ഷന്‍സിലൂടെ ഈ റിസ്റ്റ് ബാന്‍ഡ് ഉപയോഗിക്കാവുന്നതാണ്. കീബോര്‍ഡ് ഇല്ലാതെ ടൈപ്പ് ചെയ്യാനും, ആംഗ്യങ്ങള്‍ ഉപയോഗിച്ച് മൗസിന്റെ പ്രവൃത്തനം നടത്താനുമാണ് ഇത് തുടക്കത്തില്‍ ഉപകരിക്കുക എന്നാണ് വിലയിരുത്തുന്നത്. 1000 ഡോളര്‍ മുതല്‍ 1400 ഡോളര്‍ വരെയായിരിക്കും ബാന്‍ഡുകളുടെ വില.