ബാര്‍ക്ക് റേറ്റിംഗ്; ഒന്നാമൻ ഏഷ്യാനെറ്റ് ന്യൂസ് തന്നെ: റിപ്പോര്‍ട്ടര്‍ മൂന്നാമത്

ബാര്‍ക്ക് റേറ്റിംഗ്; ഒന്നാമൻ ഏഷ്യാനെറ്റ് ന്യൂസ് തന്നെ: റിപ്പോര്‍ട്ടര്‍ മൂന്നാമത്

മലയാളം വാര്‍ത്താ ചാനലുകളുടെ ഈയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത്. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നും തിരിച്ചു പിടിച്ച ഒന്നാംസ്ഥാനം ഈ ആഴ്ചയും നിലനിര്‍ത്തി ഏഷ്യാനെറ്റ് ന്യൂസ്. അതേസമയം, വലിയ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന റിപ്പോര്‍ട്ടര്‍ ടിവിക്ക് വീണ്ടും തിരിച്ചടി നേരിട്ടു. തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും റേറ്റിംഗില്‍ മൂന്നാം സ്ഥാനത്താണ് റിപ്പോര്‍ട്ടര്‍.

ബാര്‍ക്കിന്റെ 27ാം ആഴ്ചയിലെ കണക്കുകള്‍ പ്രകാരം 99 ജിആര്‍പി (ഗ്രോസ് റേറ്റിംഗ് പോയിന്റ്) നേടിയാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ റിപ്പോര്‍ട്ടറിന് പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്ന ട്വന്റിഫോര്‍ ന്യൂസ്, ഇത്തവണ 87 ജിആര്‍പിയുമായി രണ്ടാം സ്ഥാനത്തെത്തി. 84 ജിആര്‍പിയാണ് മൂന്നാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിനുള്ളത്. 42 ജിആര്‍പി നേടിയ മനോരമ ന്യൂസ് നാലാം സ്ഥാനത്തും, 41 ജിആര്‍പിയുമായി മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്.

administrator

Related Articles