ബാഡ്‌ബോക്‌സ് 2.0 പത്ത് ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചതായി റിപ്പോർട്ട്

ബാഡ്‌ബോക്‌സ് 2.0 പത്ത് ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചതായി റിപ്പോർട്ട്

ബാഡ്‌ബോക്‌സ് 2.0 എന്ന മാല്‍വെയര്‍ 10 ലക്ഷത്തോളം ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചതായി യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) മുന്നറിയിപ്പ് പുറത്തിറക്കി. 2023 ല്‍ ആമസോണില്‍ ലഭ്യമായ ടി 95 ആന്‍ഡ്രോയിഡ് ടിവി ബോക്‌സില്‍ ആദ്യമായി ഈ മാല്‍വെയര്‍ കണ്ടെത്തിയിരുന്നു. ചില ഉപകരണങ്ങളില്‍ ഈ മാല്‍വെയറുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത നിലയിലാണ് വരുന്നത്. ചൈനീസ് നിര്‍മ്മിതമല്ലാത്ത ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവികള്‍, സ്ട്രീമിംഗ് ബോക്‌സുകള്‍, ടാബ്ലെറ്റുകള്‍, ഐഒടി ഉപകരണങ്ങള്‍ എന്നിവയിലൊക്കെയാണ് ഈ മാല്‍വെയര്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്ത നിലയില്‍ വരുന്നത്.

മാല്‍വെയര്‍ പിടികൂടിയ ഉപകരണങ്ങള്‍ 16 ലക്ഷം എങ്കിലും ഉണ്ടെന്നാണ് വിവരം. ഹൈസന്‍സ്, യാന്‍ഡെക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ആന്‍ഡ്രോയിഡ് ടിവികളും ഈ മാല്‍വെയറിന്റെ പിടിയിലാണ്. ഇന്ത്യ,റഷ്യ, ചൈന, ബ്രസീല്‍, യുക്രെയിന്‍, ബെലാറസ് തുടങ്ങിയ രാജ്യങ്ങളിലെ ഉപകരണങ്ങളെയൊക്കെയാണ് ബാഡ്‌ബോക്‌സ് മാല്‍വെയര്‍ ഏറ്റവും കൂടുതലായി ബാധിച്ചിരിക്കുന്നത്.

എന്താണ് ബാഡ്‌ബോക്‌സ് 2.0 ?

ടൈയാഡ കുടുംബത്തില്‍പ്പെട്ട ഒരു മാല്‍വെയര്‍ ആണ് ബാഡ്‌ബോക്‌സ് 2.0 എന്നാണ് കരുതപ്പെടുന്നത്. പരസ്യ തട്ടിപ്പുകളിലൂടെയും വിവരങ്ങള്‍ മോഷ്ടിക്കുന്നതിലൂടെയും സാമ്പത്തിക ലാഭം നേടുക എന്നതാണ് ഈ മാല്‍വെയറിന്റെ പ്രധാന ഉദ്ദേശ്യം.പരസ്യങ്ങളില്‍ ഓട്ടോമാറ്റിക് ക്ലിക്കുകള്‍ സൃഷ്ടിച്ച് വരുമാനം നേടാനും ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തി അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനും ആണ് ഇത് ഉപയോഗിക്കുന്നത്. പലപ്പോഴും ഉപയോക്താവിന്റെ അറിവോടെയല്ല ഇങ്ങനെ സംഭവിക്കുന്നത്.

മാല്‍വെയര്‍ ബാധിച്ചതിന്റെ സൂചനകള്‍

ഉപകരണം അമിതമായി ചൂടാവുക, സിപിയു അമിതമായി പ്രവര്‍ത്തിക്കുക, ഉപകരണത്തിന്റെ ക്രമീകരണത്തില്‍ മാറ്റം വരിക തുടങ്ങിയവയൊക്കെ ബാഡ്‌ബോക്‌സ് 2.0 ബാധിച്ചതിന്റെ ലക്ഷണങ്ങളാണ്. ഇതുകൂടാതെ മാര്‍ക്കറ്റ്‌പ്ലേസ് ആപ്പുകള്‍, സ്വയം ഇന്‍സ്റ്റാള്‍ ചെയ്യുക, ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റ് കൂടുതല്‍ സജീവമാക്കുക തുടങ്ങിയവയും ഇതിന്റെ സൂചനയാണ്.

administrator

Related Articles