ഫിലിം റിവ്യൂ നിരോധിക്കണമെന്ന ഹരജി തള്ളി

ഫിലിം റിവ്യൂ നിരോധിക്കണമെന്ന ഹരജി തള്ളി

റിലീസിന്റെ ആദ്യ 3 ദിവസങ്ങളിൽ റിവ്യൂ നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. റിവ്യൂ പാടില്ലെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം വിലക്കാനാകില്ലെന്നും കോടതി പറഞ്ഞു. അനുകൂലമായ പ്രതികരണങ്ങൾ മാത്രം പ്രതീക്ഷിക്കരുതെന്ന് പറഞ്ഞ കോടതി നിർമാതാക്കൾ യാഥാർഥ്യം മനസിലാക്കണമെന്നും ആവശ്യപ്പെട്ടു.

രജനികാന്ത്, കമൽഹാസൻ, സൂര്യ തുടങ്ങിയവരുടെ ബിഗ് ബജറ്റ് സിനിമകൾക്കെതിരെ റിലീസിന് പിന്നാലെ മോശം റിവ്യൂ പ്രചരിച്ചതോടെയാണ് നിർമാതാക്കളുടെ സംഘടന കോടതിയെ സമീപിച്ചത്. തമിഴിൽ മാത്രമല്ല മറ്റ് ഭാഷകളിലെയും സമാന സാഹചര്യം നിർമ്മാതാക്കൾ ചൂണ്ടിക്കാണിച്ചിരുന്നു.

തമിഴിൽ കഴിഞ്ഞ വർഷങ്ങളിൽ റീലീസ് ചെയ്ത സൂപ്പർ സ്റ്റാർ സിനിമകളിൽ പലതും വേണ്ടത്ര വിജയം നേടാതെയാണ് തിയേറ്റർ വിട്ടത്. സിനിമകൾക്ക് നേരെയുണ്ടയ നെഗറ്റീവ് റിവ്യൂ കാര്യമായി തന്നെ ചിത്രങ്ങളുടെ കളക്ഷനെ ബാധിച്ചു. ബിഗ് ബജറ്റ് സിനിമകൾ ആയതിനാൽ തന്നെ മുടക്കുമുതൽ തിരിച്ചു പിടിക്കാൻ കഴിയാതിരുന്നത് നിർമാതാക്കളെ ചൊടിപ്പിച്ചിരുന്നു.

administrator

Related Articles