പെന്റഗണ്‍ പ്രോജക്ടുകളില്‍ നിന്ന് ചൈനീസ് എഞ്ചിനീയര്‍മാരെ പുറത്താക്കി മൈക്രോസോഫ്റ്റ്

പെന്റഗണ്‍ പ്രോജക്ടുകളില്‍ നിന്ന് ചൈനീസ് എഞ്ചിനീയര്‍മാരെ പുറത്താക്കി മൈക്രോസോഫ്റ്റ്

പെന്റഗണ്‍ ഉപയോഗിക്കുന്ന ക്ലൗഡ് കംപ്യൂട്ടിങ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്ന് മൈക്രോസോഫ്റ്റ് ചൈനീസ് എഞ്ചിനിയര്‍മാരെ ഒഴിവാക്കി.ന്യൂയോര്‍ക്ക് ആസ്ഥാനമായ എന്‍ജിഒ പ്രോ പബ്ലിക്കയുടെ അന്വേഷണത്തില്‍ ദേശീയt സുരക്ഷാ ഭീഷണി കണ്ടെത്തിയതാണ് കാരണം. പ്രതിരോധ വകുപ്പിന്റെ ക്ലൗഡ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യമാണുള്ളതെന്നാണ് മൈക്രോസോഫ്റ്റ് ഇതുമായി ബന്ധപ്പെട്ട് അറിയിച്ചിട്ടുള്ളത്.

ക്ലൗഡ് സംവിധാനങ്ങളിലെ എഞ്ചിനിയര്‍മാരെ നിരീക്ഷിക്കാന്‍ ഡിജിറ്റല്‍ എസ്‌കോര്‍ട്ടുകള്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ പൗരന്മാരായ ഈ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം ജോലികളുടെ മേല്‍നോട്ടം വഹിക്കാനുള്ള സാങ്കേതിക വൈദഗ്ധ്യം ഇല്ലെന്നാണ് പ്രോ പബ്ലിക്കയുടെ കണ്ടെത്തല്‍. ഇതാണ് സുരക്ഷാ തകരാറിനുള്ള സാധ്യത നല്‍കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

administrator

Related Articles