പുതിയ ഓഫറുമായി വോഡാഫോണ്‍ ഐഡിയ

പുതിയ ഓഫറുമായി വോഡാഫോണ്‍ ഐഡിയ

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളിലൊന്നായ വോഡാഫോണ്‍ ഐഡിയ പുതിയൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഫോണ്‍വിളിക്കാനായാലും ഡാറ്റ ഉപയോഗിക്കാനായാലും വന്‍ തുക മുടക്കാനില്ലാത്ത സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കായി 1049 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനാണ് വോഡാഫോണ്‍ ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. ഫോണ്‍ വിളിക്കുക എന്ന സൗകര്യത്തിന് മുന്‍തൂക്കം കൊടുക്കുന്ന പ്ലാന്‍ ആണിത്. ഒപ്പം പരിമിതമായ ഡാറ്റയും എസ്എംഎസും ലഭിക്കും. 180 ദിവസം അതായത് 6 മാസത്തെ വാലിഡിറ്റി ഉണ്ട് എന്നതാണ് പ്ലാനിന്റെ ഏറ്റവും വലിയ ഗുണം.

180 ദിവസത്തെ വാലിഡിറ്റിയും പരിധിയില്ലാതെ വിളിക്കാന്‍ കഴിയുന്നതുമാണ് ഒന്നാമത്തെ ഗുണം. 180 ദിവസത്തെ വാലിഡിറ്റിയില്‍ ആകെ 12 ജിബി ഡാറ്റ, 1800 എസ്എംഎസുകള്‍, ഡാറ്റ പരിധി കഴിഞ്ഞാല്‍ എംബിയ്ക്ക് 50 പൈസ നിരക്കില്‍ ഈടാക്കും. എസ്എംഎസ് പരിധി കഴിഞ്ഞാല്‍ ലോക്കല്‍ എസ്എംഎസിന് 1 പൈസയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും ഈടാക്കും.

administrator

Related Articles