പാകിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. 2000 മൈക്രോസോഫ്റ്റ് പാകിസ്താനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാകിസ്താനിലെ മൈക്രോസോഫ്റ്റ് സ്ഥാപക മേധാവിയായ ജവ്വാദ് റഹ്മാന്‍ തന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താനില്‍ മൈക്രോസോഫ്റ്റിന്റെ സേവനം നിലനിര്‍ത്തുന്നതിനായി കമ്പനിയുടെ ആഗോള പ്രാദേശിക നേതൃത്വവുമായി ചര്‍ച്ച ചെയ്യണമെന്ന് ഐടി മന്ത്രിയോടും പാകിസ്താന്‍ സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചതായും റഹ്മാന്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
കുറച്ചു വര്‍ഷങ്ങളായി ജീവനക്കാരുടെ എണ്ണവും പ്രവര്‍ത്തനവും കമ്പനി കുറച്ച് വരികയായിരുന്നു. ഇപ്പോള്‍ പൂര്‍ണമായും പിന്മാറാന്‍ തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ നടപടി പാകിസ്താനിലെ ബിസിനസ്സ്, ടെക് മേഖലകളില്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
