റോക്കറ്റ് വിക്ഷേപണങ്ങള്‍, ബഹിരാകാശ നടത്തങ്ങള്‍, ബഹിരാകാശത്തു നിന്നുള്ള ഭൂമിയുടെ കാഴ്ചകള്‍ എന്നിവയുള്‍പ്പെടെയുള്ള തത്സമയ പ്രോഗ്രാമിംഗ് ഈ വേനല്‍ക്കാലത്ത് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യാനൊരുങ്ങി നാസ. ആഗോള തലത്തിലേക്ക് ഇത്തരത്തിലുള്ള കാഴ്ചകള്‍ എത്തിക്കാനാണിതെന്ന് നാസ പത്രക്കുറിപ്പില്‍ പറഞ്ഞു. ഇപ്പോൾ നാസ ആപ്പിലും വെബ്സൈറ്റിലും സ്ട്രീം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ സൗജന്യമായും പരസ്യരഹിതമായും തുടരുമെന്നും ഏജന്‍സി അറിയിച്ചു. നെറ്റ്ഫ്ലിക്സുമായുള്ള കരാറിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ നാസ വെളിപ്പെടുത്തിയിട്ടില്ല.
administrator