നിങ്ങളുടെ പാസ്‌വേഡ് ഹാക്ക് ചെയ്‌തോ?എങ്ങിനെ അറിയാം അത്…

നിങ്ങളുടെ പാസ്‌വേഡ് ഹാക്ക് ചെയ്‌തോ?എങ്ങിനെ അറിയാം അത്…

ഈയിടെയായി വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്നായി പാസ് വേഡുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായുള്ള നിരവധി വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ പാസ്‌വേഡുകള്‍ ചോര്‍ന്നിട്ടുണ്ടെന്ന ആശങ്ക നിങ്ങള്‍ക്കുണ്ടോ?പാസ്‌വേഡുകള്‍ ചോര്‍ന്നാല്‍ അത് എങ്ങനെ തിരിച്ചറിയാം, പാസ്‌വേഡുകള്‍ സുരക്ഷിതമാക്കി വയ്ക്കാന്‍ എന്തൊക്കെ ചെയ്യാം ?.

പാസ്‌വേഡുകളും അക്കൗണ്ടുകളും ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് എങ്ങനെ?

Have I Been Pwned എന്ന വെബ്‌സൈറ്റ് നിങ്ങളുടെ പാസ്‌വേഡ് ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഉപയോഗിക്കാം. വൈബ്‌സൈറ്റില്‍ കയറിയ ശേഷം ഹാക്ക് ചെയ്തിട്ടുണ്ടെന്ന് നിങ്ങള്‍ കരുതുന്ന അക്കൗണ്ടിന്റെ പാസ്‌വേഡ് നല്‍കി ചെക്ക് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക. പാസ്‌വേഡ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ‘oh no pwned’ എന്ന് പറയും. ഇതിനര്‍ഥം നിങ്ങള്‍ തീര്‍ച്ചയായും പാസ്‌വേഡ് മാറ്റണം എന്നാണ്. ഇനി അക്കൗണ്ടിന്റെ പാസ്‌വേഡ് കൊടുത്ത് ചെക്ക് ചെയ്യുമ്പോള്‍ ‘Good newsno pwnage found’ എന്ന് വെബ്‌സൈറ്റ് മറുപടി നല്‍കും.

ആപ്പിൾ പാസ്‌വേഡ് ആപ്പ് ഉപയോഗിക്കുക –

ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഏറ്റവും പുതിയ IOs 18,ipadOS 18 അല്ലെങ്കില്‍ macOS 15 സോഫ്റ്റ് വെയര്‍ പതിപ്പുകളിലേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പാസ് വേഡ് ആപ്പിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. പാസ്‌വേഡ് ആപ്പ് തുറന്ന് ‘ All Passwords’ എന്ന ഓപ്ഷനിലേക്ക് പോകാം. തുടര്‍ന്ന് നിങ്ങള്‍ പാസ്‌വേഡുകള്‍ സംരക്ഷിച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളുടെയും ഒരു ലിസ്റ്റ് കാണാന്‍ സാധിക്കും. ഏതെങ്കിലും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുണ്ടെങ്കില്‍ അതില്‍ ആശ്ചര്യ ചിഹ്നം ഉണ്ടാകും.

ഗൂഗിള്‍ പാസ്‌വേഡ് മാനേജ് ചെക്ക് അപ്പ് ടൂള്‍ ഉപയോഗിക്കാം –

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ തുറന്ന് google password manager എടുക്കുക. അതില്‍ checkup എന്ന ഓപ്ഷനിലേക്ക് പോവുക. ഇവിടെ നിങ്ങളുടെ പാസ്‌വേഡുകള്‍ സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ ഹാക്ക് ചെയ്യപ്പെട്ട പാസ്‌വേഡുകളുടെ ലിസ്റ്റ് കാണാന്‍ സാധിക്കും.

administrator

Related Articles