നാല് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനിയായി എന്‍വിഡിയ

നാല് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമുള്ള ലോകത്തിലെ ആദ്യ കമ്പനിയായി എന്‍വിഡിയ

നാല് ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം നേടുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന പദവി നേടി അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍. മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും വരെ കടത്തിവെട്ടിയാണ് എന്‍വിഡിയ ലോകമാര്‍ക്കറ്റ്‌ കൈയ്യടക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരി വില അമേരിക്കന്‍ എക്‌സ്‌ചേഞ്ചുകളില്‍ റെക്കാഡ് ഉയരമായ 164 ഡോളറിലെത്തിയതോടെയാണ് ചരിത്ര നേട്ടം പിറന്നത്. നിര്‍മ്മിത ബുദ്ധി ( എ.ഐ) രംഗത്തുണ്ടാകുന്ന കുതിപ്പാണ് എന്‍വിഡിയയുടെ ഓഹരി വില ഉയര്‍ത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്. ആഗോള ഭൗമ സംഘര്‍ഷങ്ങളും ചൈനയിലേക്കുള്ള ചിപ്പ് വില്‍പ്പനയ്ക്ക് യു.എസ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതും മറികടന്നാണ് കമ്പനി ഈ നേട്ടത്തിലെത്തിയത്. 1993ല്‍ സ്ഥാപിതമായ എന്‍വിഡിയയുടെ തലവര മാറ്റിയെഴുതിയത് നിര്‍മ്മിത ബുദ്ധിയിലെ ചാറ്റ് ജി.പി.ടിയുടെ വരവാണ്.

administrator

Related Articles