ടെക്നോയുടെ പുതിയ ഫോൺ ; ടീസർ പുറത്ത്

ടെക്നോയുടെ പുതിയ ഫോൺ ; ടീസർ പുറത്ത്

പോവ സീരീസിന് കീഴിൽ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ സ്‍മാർട്ട്‌ഫോൺ അവതരിപ്പിക്കാനുള്ള ഒരുക്കത്തില്‍ ചൈനീസ് സ്‍മാർട്ട് ഫോൺ ബ്രാൻഡായ ടെക്‌നോ. ഫോണിനെ കുറിച്ച് എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ബ്രാൻഡ് ഒരു ടീസർ പങ്കിട്ടു. പക്ഷേ ഇത് ഏത് മോഡലാണെന്ന് ടെക്നോ വെളിപ്പെടുത്തിയിട്ടില്ല. ടീസറില്‍ ഫോണിന്‍റെ ക്യാമറ മൊഡ്യൂളിന്‍റെ രൂപകൽപ്പനയാണ് പ്രധാന ആകര്‍ഷണം.

സവിശേഷമായ പിൻ ക്യാമറ സജ്ജീകരണം ഈ ഫോണിനൊപ്പം വരുമെന്ന് ടീസർ കാണിക്കുന്നു. ത്രികോണാകൃതിയിലുള്ള ആർക്ക് ഇന്‍റർഫേസിൽ ട്രിപ്പിൾ ക്യാമറ ലേഔട്ട് ടീസർ കാണിക്കുന്നു. ക്യാമറ മൊഡ്യൂളിന് ചുറ്റും വെളുത്ത എൽഇഡി ലൈറ്റ് ഉണ്ടാകും. ട്വീറ്റിൽ കമ്പനി ഒരു ടാഗ്‌ലൈനും ചേർത്തിട്ടുണ്ട്: ‘ദൂരെ തിളങ്ങുന്ന ഒരു പോവ കണ്ടെത്തുക’ എന്നാണ് കുറിപ്പ്. കൂടാതെ ‘കമിംഗ് സൂൺ’ എന്ന ഹാഷ്‌ടാഗും എഴുതിയിട്ടുണ്ട്.

ഫോൺ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നുവെന്ന് ടീസർ സൂചന നൽകുന്നു. നിലവിൽ ഫോൺ ഫ്ലിപ്പ്കാർട്ട് അല്ലെങ്കിൽ ആമസോൺ പോലുള്ള ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൊന്നും ലിസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ ഈ ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

administrator

Related Articles