ജുറാസിക് വേള്‍ഡ് റീബര്‍ത്ത്; ഇന്ത്യയിൽ നിന്ന് 100 കോടി

ജുറാസിക് വേള്‍ഡ് റീബര്‍ത്ത്; ഇന്ത്യയിൽ നിന്ന് 100 കോടി

ഹോളിവുഡിലെ ജനപ്രിയ ഫ്രാഞ്ചൈസിയായ ജുറാസിക് പാര്‍ക്കിന്റെ ഏഴാമത്തെ ചിത്രമാണ് ജുറാസിക് വേള്‍ഡ് റീബര്‍ത്ത്. സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, മഹര്‍ഷല അലി, ജോനാഥന്‍ ബെയ്‌ലി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി വരുന്ന ചിത്രം 2022ല്‍ പുറത്തിറങ്ങിയ ജുറാസിക് വേള്‍ഡ്: ഡൊമിനിയന്റെ തുടര്‍ച്ചയാണ്. മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നതെങ്കിലും കളക്ഷനില്‍ ചിത്രം മുന്നേറുകയാണ്. സിനിമ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടി നേടിയിരിക്കുകയാണ്.

ഈ വര്‍ഷത്തെ ഹോളിവുഡിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ജുറാസിക് വേള്‍ഡ് റീബര്‍ത്ത് എത്തിയിരിക്കുന്നത്. ആദ്യം ടോം ക്രൂസിന്റെ ‘മിഷന്‍: ഇംപോസിബിള്‍’ ആണ്. തിയേറ്ററില്‍ നിന്ന് 120 കോടിയാണ് ഈ ചിത്രം നേടിയിരിക്കുന്നത്. ആഗോളതലത്തില്‍, ‘ജുറാസിക് വേള്‍ഡ് റീബര്‍ത്ത്’ ഇതിനകം തന്നെ ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ 500 മില്യണ്‍ ഡോളര്‍ കടന്നിട്ടുണ്ട് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, സിനിമയ്ക്ക് നേരെ നിറയെ വിമര്‍ശനവും ഉയരുന്നുണ്ട്. ദിനോസറുകളുടെ ഡിഎന്‍എ ഉപയോഗിച്ച് ഹൃദ്രോഗത്തിന് വിപ്ലവകരമായ ഒരു മരുന്ന് കണ്ടെത്താനുള്ള ഒരു രഹസ്യ ദൗത്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയുടെ കഥ വികസിക്കുന്നത്. റോഗ് വണ്‍: എ സ്റ്റാര്‍ വാര്‍സ് സ്റ്റോറി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗാരെത് എഡ്വേര്‍ഡ്‌സാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് യഥാര്‍ത്ഥ ജുറാസിക് പാര്‍ക്ക് തിരക്കഥാകൃത്തായ ഡേവിഡ് കോപ്പാണ്.

administrator

Related Articles