സ്റ്റിൽ ഫോട്ടോകൾ വീഡിയോ രൂപത്തിലാക്കാന്‍ പുതിയ വീഡിയോ ജനറേഷനുമായി ഗൂഗിളിന്റെ എഐ അസിസ്റ്റന്റായ ജെമിനി എത്തുന്നു. ഏറ്റവും പുതിയ വീഡിയോ ജനറേഷന്‍ മോഡലായ Veo 3 ഉപയോഗിച്ച് സ്റ്റില്‍ ചിത്രങ്ങളെ ആനിമേറ്റഡ് വീഡിയോ ക്ലിപ്പുകളാക്കി മാറ്റാന്‍ ഈ ഫീച്ചര്‍ സഹായിക്കും. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഗൂഗിള്‍ എഐ പ്രോ,ഗൂഗിള്‍ എഐ അള്‍ട്രാ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഈ അപ്‌ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
എന്താണ് ഗൂഗിള്‍ ജെമിനി അവതരിപ്പിക്കുന്ന ഈ പുതിയ ഫീച്ചര്‍?
ഈ ഫീച്ചറിലൂടെ ഗൂഗിള്‍ എഐ അള്‍ട്രാ, ഗൂഗിള്‍ എഐ പ്രോ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം എട്ട് സെക്കന്‍ഡ് വീതമുള്ള മൂന്ന് വീഡിയോ ക്ലിപ്പുകള്‍ നിര്‍മ്മിക്കാന്‍ കഴിയും.
ഈ വീഡിയോ ക്ലിപ്പുകള്‍ ഓഡിയോയോടു കൂടിയായിരിക്കും. കൂടാതെ ജെമിനി ആപ്പില്‍ നിന്ന് നേരിട്ട് ഇവ നിര്‍മ്മിക്കാനും സാധിക്കും. ദൈനംദിന വസ്തുക്കളെ ആനിമേറ്റ് ചെയ്യാനും ഡ്രോയിംഗുകള്‍ക്കും പെയിന്റിംഗുകള്‍ക്കും ജീവന്‍ നല്‍കാനും പ്രകൃതിദൃശ്യങ്ങള്‍ക്ക് ചലനം നല്‍കാനും ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും. ഇതൊരു പെയ്ഡ് സർവ്വീസാണ്. ഓരോ മാസവും 1950 രൂപയോളം വേണ്ടി വരുമെ ന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.