പത്ത് ദിവസം കൊണ്ട് നിർമിത ബുദ്ധി ഉപയോഗിച്ച് നിക്ഷേപം ഇരട്ടിയാക്കി എന്ന ഒരു നിക്ഷേപകൻ്റെ പോസ്റ്റ് ഇപ്പോൾ റെഡ്ഡിറ്റിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നു. നിർമിത ബുദ്ധികളിൽ നിന്നുള്ള നിക്ഷേപ ഉപദേശം സ്വീകരിച്ചുകൊണ്ടാണ് പണം ഇരട്ടിയാക്കിയതെന്നതാണ് ആകർഷകമാവുന്നത്.
ചാറ്റ് ജിപിടി എന്റെ സമ്പാദ്യം വർധിപ്പിക്കുമ്പോൾ ഞാൻ ആഘോഷിക്കുന്നു എന്ന തലക്കെട്ടിൽ തുടങ്ങുന്ന പോസ്റ്റിൽ 400 ഡോളർ നിക്ഷേപിച്ച് ഉണ്ടാക്കിയ നേട്ടത്തെ പറ്റിയും നിക്ഷേപകൻ വിശദീകരിക്കുന്നുണ്ട്.
നെർഡി ഡാറ്റ എഐക്ക് നല്കിയാണ് ഉപദേശങ്ങൾ സ്വീകരിച്ചതെന്നും ട്രേഡിനു ശേഷം ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരന്നുവെന്നും പോസ്റ്റിൽ പറയുന്നു. 18 ട്രേഡുകൾ നടത്തിയെന്നും, 17 എണ്ണം ക്ലോസ് ചെയ്തുവെന്നും പോസ്റ്റിൽ പറയുന്നു.