മലയാളം വാര്‍ത്താ ചാനലുകളുടെ ഈയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. റിപ്പോര്‍ട്ടര്‍ ചാനലാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ആഴ്ച വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന 24 ന്യൂസ് ചാനലും ഇപ്പോൾ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.
ബാര്‍ക്കിന്റെ 28-ാം ആഴ്ചയിലെ കണക്കുകള്‍ പ്രകാരം 97 ജിആര്‍പി (ഗ്രോസ് റേറ്റിംഗ് പോയിന്റ്) നേടിയാണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 82 പോയിന്റും മൂന്നാമതുള്ള 24 ന്യൂസ് ചാനലിന് 80 പോയിന്റുമാണുള്ളത്. 41 പോയിന്റ് നേടി മാതൃഭൂമി ന്യൂസ് നാലാമതും 40 പോയിന്റ് നേടി മനോരമ ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്.
administrator