ഗൂഗിൾ മെസേജസ് ആപ്പിൽ നിരവധി പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു. ആർസിഎസ് ചാറ്റുകളിലെ എല്ലാവർക്കും അറിയിപ്പുകൾ സ്‌നൂസ് ചെയ്യാനും ടെക്സ്റ്റ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുമുള്ള ഫീച്ചർ ഇതിൽ ഉൾപ്പെടുന്നു. ഈ ഫീച്ചറുകൾ ഇപ്പോൾ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാണ്. ലഭിച്ച സന്ദേശങ്ങൾക്കുള്ള അറിയിപ്പുകൾ സ്‌നൂസ് ചെയ്യാൻ ആദ്യ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. രണ്ടാമത്തെ ഓപ്ഷൻ ചാറ്റിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കുമുള്ള സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാൻ അനുവദിക്കുന്നു. ഇത് വാട്‌സ്ആപ്പിലെ നിലവിലുള്ള ഓപ്ഷന് സമാനമാണ്. എങ്കിലും, ഗൂഗിൾ മെസേജസ് ആപ്പിന്‍റെ പഴയ പതിപ്പിലുള്ള ആളുകൾക്ക് ഇപ്പോഴും ഡിലീറ്റ് ചെയ്ത ടെക്സ്റ്റുകൾ കാണാൻ കഴിയും.
