ആപ്പിള്‍ വാച്ച് ശേഖരിക്കുന്ന ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ എന്തെല്ലാം സേവനങ്ങള്‍ നല്കാനാവുമെന്ന ഗവേഷണത്തിലാണ് കമ്പനിയുടെ ഗവേഷകര്‍. ഗര്‍ഭധാരണ പരിശോധന 92 ശതമാനം കൃത്യതയോടെ നിര്‍ണയി ക്കാവുന്ന പുതിയ ഫീച്ചര്‍ എഐ അധിഷ്ഠിത ആപ്പിള്‍ വാച്ചില്‍ ഉടന്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ആപ്പിള്‍ പിന്തുണയുള്ള എഐ മോഡല്‍ വഴിയാണ് ഇത് സാധ്യമാവുകയെന്ന് ഒരു പഠനം പറയുന്നു. വെയറബ്ള്‍ ബിഹേവിയര്‍ മോഡല്‍ (ഡബ്ല്യു.ബി.എം) എന്ന മെഷീന് ലേണിങ് മോഡലാണ് ഇതിനെ പിന്തുണക്കുക. സെന്‍സര്‍ ഡേറ്റയെ ആസ്പദമാക്കിയുള്ള പരമ്പരാഗത ആരോഗ്യവിവരങ്ങളായ ഹൃദയമിടിപ്പ്, ഓക്സിജന്‍ ലെവല്‍ തുടങ്ങിയവക്ക് പകരം ദീര്‍ഘകാല സ്വഭാവ പാറ്റേണുകള്‍ നിരീക്ഷിച്ച് ഉത്തരം കണ്ടെത്താന്‍ പരിശീലനം ലഭിച്ച മോഡലാണ് ഡബ്ല്യൂ.ബി. എം.
Tags:
administrator