കേരള ഫിലിം പോളിസി കോൺക്ലേവ് ഓഗസ്റ്റിൽ

കേരള ഫിലിം പോളിസി കോൺക്ലേവ് ഓഗസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി കേരള ഫിലിം പോളിസി കോൺക്ലേവ് ഓഗസ്റ്റ് 2,3 തിയ്യതികളിൽ നടക്കും. കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടത്തുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. കോൺക്ലേവിൽ സിനിമാനയം രൂപീകരിച്ച 17 സംസ്ഥാനങ്ങളിലെ പ്രതിനിധികൾ, നാഷണൽ ഫിലിം ഡെവലപ്പ്മെന്റ് കോ‍ർപ്പറേഷൻ, ഇൻഫർമേഷൻ ബ്രോഡ്‍കാസ്റ്റിംഗ് മന്ത്രാലയം, കേന്ദ്ര സാംസ്കാരിക-ടൂറിസം മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികൾ, ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ളവർ, സിനിമാ മേഖലയിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ, വിവിധ സിനിമാ സംഘടനകൾ, തൊഴിൽ-നിയമ രംഗങ്ങളിലെ വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും.

administrator

Related Articles