1000 കോടി വരുമാനത്തിലേക്കെത്തിയ കേരളവിഷനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. 1000 ഗ്രാൻറേ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ അഭിമാനമായി ഇപ്പോൾ കേരള വിഷൻ മാറിയിരിക്കുന്നു . 25 കൊല്ലം മുമ്പ് ബോട്ട് ജെട്ടിയിൽ നിങ്ങൾ, കേബിൾ ടിവി ഓപ്പറേറ്റർമാർ പന്തലും കേറ്റി സമരം ഇരുന്നൊരു കാലമുണ്ട്. അതിൽ നിന്നൊക്കെ സംഘടന വളർന്നു. ബദൽ സംവിധാനമായി സ്വന്തം കമ്പനി രൂപീകരിച്ചു. ആ കമ്പനി ഇപ്പോൾ ഡിജിറ്റൽ ടിവി സേവനത്തിൽ ഇന്ത്യയിലെ തന്നെ ആറാമത്തെ സ്ഥാനത്തേക്കെത്തിയിരിക്കുന്നു. ആ നേട്ടത്തിൽ കേരള വിഷൻ ടീമിന് നേതൃത്വം നൽകിയ എല്ലാവരെയും ഞാൻ അഭിനന്ദിക്കുകയാണ്. 30 ലക്ഷത്തിലധികം കണക്ഷൻ നിങ്ങൾ കൊടുക്കുന്നുണ്ട് ഇപ്പോൾ. കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോണിലും കേരള വിഷൻ പങ്കാളിയാണ്. ഇപ്പോൾ ഫൈബർ ടു ദി ഹോം സേവനം കേരളവിഷൻ്റെ വലിയ പിന്തുണയോട് കൂടിയാണ് കെ ഫോൺ മുന്നോട്ടു കൊണ്ടുപോകുന്നത്.
1000 കോടി ടേൺ ഓവർ എന്ന സ്വപ്നം നിങ്ങൾ നേടിയല്ലൊ. അത് പോലെ ഗവൺമെൻ്റിനും ഒരു ഒരു മിഷൻ 1000 ഉണ്ട് .1000 സംരംഭങ്ങളെ 100 കോടി ടേൺ ഓവർ ഉള്ളതാക്കി മാറ്റുക. ശരാശരി 100 കോടി ടേൺ ഓവർ. ഏകദേശം 400 എണ്ണം സെലക്ട് ചെയ്തു കഴിഞ്ഞു. ഗവണ്മെന്റ് കൂടി അവരെ ഒന്ന് സഹായിക്കുക. അപ്പോൾ ഒരു ലക്ഷം കോടി ടേൺ ഓവറുള്ള, 1000 സ്ഥാപനങ്ങൾ. മിഷൻ 10000. 10000 സംരംഭങ്ങൾ ഒരു കോടി ടേൺ ഓവറുള്ളതാക്കി മാറ്റുക. കേരളവിഷൻ 1000 കോടിയിലേക്കെത്തുമ്പോഴുള്ള അഭിമാനം വെച്ചു കൊണ്ടാണ് ഞാനിത് സൂചിപ്പിക്കുന്നത്. കേരളത്തിൽ 1000 കോടിക്ക് മുകളിൽ ടേൺ ഓവറുള്ള സ്ഥാപനങ്ങളെ ഞങ്ങൾ പ്രത്യേകം ഇൻവെസ്റ്റ്മെൻറ് സമ്മിറ്റിലേക്ക് വിളിക്കുകയുണ്ടായി. 500-1000 കോടിക്ക് ഇടയിൽ, പിന്നെ 100-500 കോടിക്ക് ഇടയിലുള്ളവരെയൊക്കെ വിളിച്ചു പ്രത്യേകമായി. നിങ്ങൾക്കിനി എത്ര ഇൻവെസ്റ്റ് ചെയ്യാൻ കഴിയും എന്ന് ചോദിച്ചു. അടുത്ത തവണ 1000 കോടി രൂപ ക്ലബ്ബിൽ കേരള വിഷനും കേരളത്തിന്റെ അഭിമാനമായി വന്നു.
എഫ്ഡിഐ യുടെ പുതിയ റിപ്പോർട്ടിൽ കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിന്റെ വളർച്ച 100 % ആണ്, ഫോറിൻ ഡയറക്റ്റീവ് ഇൻവെസ്റ്റ്‌മെന്റിൽ. നമ്മൾ ആന്ധ്രനയേയും പഞ്ചാബിനെയും മറികടന്ന് 9th പൊസിഷനിലേക്കെത്തി. അഭിമാനിക്കാമെങ്കിലും വലിയ വലിപ്പമില്ല. നമ്മൾ താഴെയാണ് ഇപ്പോഴും. 3 സ്റ്റേറ്റുകൾ ആണ് 90 ശതമാനവും കൊണ്ടു പോകുന്നത്. പക്ഷേ നമുക്ക് ഇപ്പോൾ ഒരു കോൺഫിഡൻസ് വന്നിരിക്കുന്നു. അത്തരം നല്ല കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ കേരളവിഷനും പ്രാദേശിക ചാനലുകളും നല്ല സഹായം നൽകുന്നുണ്ട്.നന്നായി ഇനിയും മുന്നേറാൻ കേരള വിഷന് സാധിക്കട്ടെ. ഏറെ സമയം എടുക്കാതെ ബിസിനസ്സ് 10000 കോടികടന്ന് മുന്നോട്ട് പോകാൻ നിങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.