ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന മുന്‍നിര ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി കമ്പനിയായ കെയര്‍ എക്‌സ്പര്‍ട്ടും ടെലികോം ഈജിപ്തും തമ്മില്‍ കൈകോര്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇരുകമ്പനികളും ഒപ്പു വെച്ചു. ഈജിപ്തില്‍ ആധുനിക ഡിജിറ്റല്‍ ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് രണ്ട് കമ്പനികളും ധാരണപത്രം ഒപ്പുവെച്ചത്. റിലയന്‍സ് ജിയോയ്ക്ക് നിക്ഷേപമുള്ള കമ്പനിയാണ് കെയര്‍ എക്‌സ്പര്‍ട്ട്. സമഗ്രമായ ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്‌ഫോം ഈ ജിപ്തില്‍ ലോഞ്ച് ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈജിപ്തിനുള്ളില്‍ തന്നെ സ്ഥാപിക്കുന്ന ദേശീയ സുരക്ഷിത ക്ലൗഡ് സംവിധാനം ഉപയോഗിച്ചായിരിക്കും പ്ലാറ്റ്‌ഫോം മാനേജ് ചെയ്യുക. ഏകീകൃത ഇലക്ട്രോണിക് മെഡിക്കല്‍ റെക്കാർഡുകള്‍ ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റവുമായി കണക്ട് ചെയ്യുന്നതാകും പുതിയ പ്ലാറ്റ്‌ഫോം. കഴിഞ്ഞ ദിവസം കൈയ്‌റോയില്‍ നടന്ന ആഫ്രിക്ക ഹെല്‍ത്ത് എക്‌സ്‌കോണ്‍ 2025ലാണ് ഇരുകമ്പനികളും ധാരണാപത്രത്തില്‍ ഒപ്പു വെച്ചത്.
administrator