ധനുഷിനെ നായകനാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്ത കുബേര ജൂലായ് 18 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിക്കും. തെലുങ്കില്‍ മികച്ച വിജയം നേടിയ കുബേര തമിഴ്‌നാട്ടിലും കേരളത്തിലും ശ്രദ്ധ നേടിയില്ല. എന്നാല്‍ റിലീസ് ചെയ്ത് 16 ദിവസം ആയപ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 132 കോടി നേടി. രശ്മികമന്ദാന നായികയായ ചിത്രത്തില്‍ നാഗാര്‍ജുനയും പ്രധാന വേഷത്തിലെത്തുന്നു.
