ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്ത ചിത്രമാണ് കുട്ടന്റെ ഷിനിഗാമി. ഈ സിനിമ ജൂലൈ 4 ന് ഒടിടി റിലീസ് ചെയ്തു. മനോരമ മാക്‌സാണ് ഈ ചിത്രം പ്രേക്ഷകരിലെത്തിക്കുന്നത്.
കാലനും ഒരു ആത്മാവും ചേര്‍ന്ന് നടത്തുന്ന ഇന്‍വെസ്റ്റിഗേഷനാണ് ഈ ചിത്രം. കുട്ടന്‍ എന്ന ആത്മാവായി ജാഫര്‍ ഇടുക്കിയും ഷിനിഗാമിയായി ഇന്ദ്രന്‍സും അഭിനയിച്ചിരിക്കുന്നു. ഇതിലെ കാലനും ആത്മാവും സാധാരണക്കാരെപ്പോലെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. അനീഷ് ജി മേനോന്‍, ശ്രീജിത്ത് രവി, സുനില്‍ സുഖദ, അഷറഫ് പിലായ്ക്കല്‍, ഉണ്ണിരാജാ, മുന്‍ഷി രഞ്ജിത്ത്, പ്രിയങ്ക, അഖില, സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സംവിധായകന്‍ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്. സംഗീതം അര്‍ജുന്‍ വി അക്ഷയ, ഗായകര്‍ ജാഫര്‍ ഇടുക്കി, അഭിജിത്ത്, ഛായാഗ്രഹണം ഷിനാബ് ഓങ്ങല്ലൂര്‍, എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്, കലാസംവിധാനം എം കോയാസ്, മേക്കപ്പ് ഷിജി താനൂര്‍, കോസ്റ്റ്യൂം ഡിസൈന്‍ ഫെമിന ജബ്ബാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയേന്ദ്ര ശര്‍മ്മ, അസോസിയേറ്റ് ഡയറക്ടേര്‍സ് രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലന്‍, സഹസംവിധാനം രാഗേന്ദ്, ബിനു ഹുസൈന്‍, നിര്‍മ്മാണ നിര്‍വ്വഹണം പി സി മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈനര്‍ രജീഷ് പത്താംകുളം. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലായ്ക്കലാണ് ഈ ചിത്രം നിര്‍മിച്ചത്. പിആര്‍ഒ വാഴൂര്‍ ജോസ്.