ഷാരൂഖ് ഖാനും മകള്‍ സുഹാന ഖാനും ഒരുമിക്കുന്ന കിംഗ് എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബറില്‍ സ്‌കോട്‌ലന്‍ഡില്‍ ആരംഭിക്കും. സുഹാന ഖാനാണ് നായിക. നെറ്റ്ഫ്‌ലിക്‌സ് വെബ് സീരിസിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച സുഹാനയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് കിംഗ്. 50 ദിവസത്തെ ചിത്രീകരണമാണ് സ്‌കോട്‌ലന്‍ഡില്‍ പ്ലാന്‍ ചെയ്യുന്നത്. പത്താനു ശേഷം ഷാരൂഖ ്ഖാനും സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് കിംഗ്. അഭിഷേക് ബച്ചനാണ് പ്രതിനായകന്‍. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന താരം. ഓംശാന്തി ഓം, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂഇയര്‍, പത്താന്‍, ജവാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരൂഖാനൊപ്പം ദീപിക പദുക്കോണ്‍ അഭിനയിക്കുന്ന ആറാമത്തെ ചിത്രമാണ്. റാണി മുഖര്‍ജിയും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. സുഹാനഖാന്റെ അമ്മ വേഷമാണ് റാണി മുഖര്‍ജിയെ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് തീരുമാനം. നിർമ്മാണം റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്.
administrator