കണക്റ്റഡ് (ഇന്റർനെറ്റ് വഴി ലഭ്യമാവുന്ന) ടെലിവിഷനുകളിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കണ്ടവരുടെ എണ്ണം ഈ വർഷം നാലിരട്ടിയായി വർദ്ധിച്ചതായാണ് കണക്കുകൾ.
2023ലെ രണ്ട് ദശലക്ഷത്തിൽ നിന്ന്, കണക്റ്റഡ് ടിവികളിൽ മത്സരം കാണുന്നവരുടെ എണ്ണം 2024 ൽ 8 ദശലക്ഷത്തിലെത്തി. കണക്റ്റഡ് ടിവിയുടെ വളർച്ച നെറ്റ്ഫ്ലിക്‌സ് ഉൾപ്പെടെയുള്ള ഓടിടികക്ക് വലിയ പ്രതീക്ഷ നൽകുന്നു.
ഒന്നിലധികം ഗാഡ്ജറ്റുകളിൽ ഉപയോഗിക്കുന്ന പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകളിൽ നെറ്റ്ഫ്ലിക്സിന്റെ പാസ്‌വേഡ് ഷെയർ ചെയ്യൽ ഇപ്പോഴും സജീവമാണ്. 2024 ലെ
സി ഒടിടി ഡാറ്റയിൽ നിന്നുള്ള വിവരങ്ങളാണിവ.
നോയിഡ ആസ്ഥാനമായുള്ള മീഡിയ റിസർച്ച് ആൻഡ് അനലിറ്റിക്സ് സ്ഥാപനമായ ക്രോം ഡിഎംൻ്റെ ഒരു ഉപകരണമാണ് സിഒടിടി ഫോർ ബിസിനസ്സ്. ഒടിടി ഇക്കോസിസ്റ്റത്തെക്കുറിച്ച് സമഗ്രമായ ഒരു ചിത്രം നൽകുന്നതിന് ഇത് ഉപയോഗിക്കുന്നു. 38 നഗരങ്ങളിലായി ഏകദേശം ഒരു ലക്ഷം ആളുകളുടെ ഗാഡ്‌ജററുകളിൽ ഡൗൺലോഡ് ചെയ്ത ഒരു ആപ്പാണ് ഡാറ്റ ലഭ്യമാക്കുന്നത്. ക്രോം ഡിഎം ഡാറ്റാബേസിലെ പത്ത് ലക്ഷം ആളുകളിൽ നിന്നാണ് ഈ പാനൽ രൂപീകരിച്ചിരിക്കുന്നത്.
2008 ൽ സ്ഥാപിതമായതു മുതൽ കമ്പനി ടെലിവിഷൻ, കേബിൾ ഡാറ്റ ട്രാക്ക് ചെയ്ത് വിശകലനം ചെയ്ത് വരുന്നു. കണക്റ്റഡ് ടിവി 42,000 ത്തിലധികം വീടുകളിൽ മാനുവലായി ട്രാക്ക് ചെയ്യപ്പെടുന്നു. വരുമാനം, ക്രോസ്-ഡിവൈസ് ഉപയോഗം തുടങ്ങിയ ഡാറ്റ കൾ എന്നിവ വിലയിരുത്തി പ്രേക്ഷകർക്കിടയിലെ പ്രവണതകൾ ക്രോം ഡിഎം റിപ്പോർട്ട് ചെയ്യുന്നു.
ഡിസ്നി ഹോട് സ്റ്റാറിൻ്റെയും ജിയോസിനിമയുടെയും ലയനം ചാനലുകളുടെ സെലക്ഷൻ കുറച്ചു, ഹിന്ദി പ്രോഗ്രാമുകൾക്കായി പ്രേക്ഷകർ സീ ഫൈസിലേക്കും സോണിലൈവിലേക്കും തിരിഞ്ഞുവെന്ന് ക്രോം ഡിഎമ്മിലെ ഡാറ്റാ സയൻസ് ഗ്രൂപ്പ് മേധാവി പൂജ ശ്രീവാസ്തവ പറയുന്നു.