നാം നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് പുതിയ വിവരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഒരു ഉപവിഭാഗമാണ് ജനറേറ്റീവ് എഐ. ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ, ടെക്സ്റ്റ്, 3D മോഡലുകൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഡേറ്റ സൃഷ്ടിക്കാൻ കഴിവുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് ജനറേറ്റീവ് എ ഐ. വളരെ പെട്ടെന്ന് സിംപിളായും കണ്ടന്റ് ഉണ്ടാക്കാം എന്നതു കൊണ്ടു തന്നെ ജനറേറ്റീവ് എ ഐയുടെ ഉപഭോക്താക്കൾ ദിനംപ്രതി വർധിക്കുകയാണ്.
പഴയ വിവരങ്ങളിൽ നിന്ന് വ്യത്യസ്തവും വിഭിന്നവുമായ പുതിയ കാര്യങ്ങൾ സൃഷ്ടിക്കും, മനുഷ്യഭാഷയെ പ്രകൃത്യാനുസൃതമായി മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു, ടെക്സ്റ്റ്, ഇമേജ്, വീഡിയോ, ശബ്ദം മുതലായ പല തരത്തിലുള്ള ഡാറ്റ കൈകാര്യം ചെയ്യാൻ കഴിയും തുടങ്ങിയവ ജനറേറ്റീവ് എഐയുടെ പ്രത്യേകതകളാണ്.
അതേ സമയം തന്നെ ജനറേറ്റീവ് എ ഐ ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും, കൃത്യമായ ഉറവിടങ്ങൾ ഇല്ലാത്ത കണ്ടന്റുകൾ നിർമ്മിക്കപ്പെടാനിടയുണ്ടെന്നും, പകർപ്പവകാശം സംബന്ധിച്ച ചില പ്രശ്നങ്ങൾ ഉടലെടുക്കുമെന്നും, ഡീപ് ഫേക്ക് പോലുള്ള അപകടകരമായ കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
ഉദാഹരണങ്ങൾ:
1- ഭാഷാ അധിഷ്ഠിത ജനറേറ്റീവ് എഐ ചാറ്റ് ജിപിറ്റി/ ഗൂഗിൾ ജെമിനി തുടങ്ങിയവ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, കഥകൾ,കവിതകൾ, ലേഖനങ്ങൾ, പോസ്റ്റുകൾ തുടങ്ങിയവ ഉണ്ടാക്കുന്നു.
2- ചിത്രം സൃഷ്ടിക്കുന്ന എഐ
-DALL·E (OpenAI) – വാചകത്തെ അടിസ്ഥാനമാക്കി പുതിയ ചിത്രങ്ങൾ സൃഷ്ടിക്കുന്നു.
- Midjourney – ആനിമേഷൻ പോലെ കാണാവുന്ന ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നു
- Stable Diffusion – ഓപ്പൺ സോഴ്സ് ഇമേജ് ജനറേറ്റർ നിർമിക്കുന്നു
3- മ്യൂസിക് & ഓഡിയോ ജനറേഷൻ
- AIVA – സംഗീതം നിർമ്മിക്കാൻ ഉപയോഗിക്കുന്നു (ഫിലിം സ്‌കോർ, ഗെയിംസ് തുടങ്ങിയവയ്ക്ക്).
- Soundraw – AI അടിഷ്ഠിതമായ സംഗീത കമ്പോസർ.
Voicemod / ElevenLabs – ആളുകളുടെ ശബ്ദം എങ്ങനെ വേണമെങ്കിലും മാറ്റി നിർമ്മിക്കുക.
4- വീഡിയോ ജനറേഷൻ
-Sora by OpenAI – ടെക്സ്റ്റ് നൽകുമ്പോൾ അതിന്റെ അടിസ്ഥാനത്തിൽ വീഡിയോ സൃഷ്ടിക്കുന്നു.
- Pictory / Synthesia – ടെക്സ്റ്റ് നൽകുമ്പോൾ അതിന്റെ അടിസ്ഥാനത്തിൽ ആനിമേറ്റഡ് വീഡിയോ.
5- ജനറേറ്റീവ് ഡിജിറ്റൽ ഹ്യൂമൻസ് / അവതാറുകൾ:
-Replika – ചാറ്റ് ചെയ്യാൻ കഴിയുന്ന വെർച്വൽ സുഹൃത്ത്.
- Hour One – ടെക്സ്റ്റ് നൽകുമ്പോൾ അതിന്റെ അടിസ്ഥാനത്തിൽ വീഡിയോയിൽ മനുഷ്യൻ പോലെ സംസാരിക്കുന്നത്.