‘ഉപ്പ കപ്പുറമ്പ്’ നേരിട്ട് ഒടിടിയിലേക്ക്

‘ഉപ്പ കപ്പുറമ്പ്’ നേരിട്ട് ഒടിടിയിലേക്ക്

തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷിനെ കേന്ദ്ര കഥാപാത്രമാക്കി അനി ഐ.വി ശശി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം ‘ഉപ്പ കപ്പുറമ്പ്’ നേരിട്ട് ഒടിടിയിലേക്ക്. ജൂലായ് 4 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.

എല്ലനാര്‍ഫിലിം പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ രാധിക ലാവു നിര്‍മ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലും സ്ട്രീം ചെയ്യുന്നുണ്ട്. കീര്‍ത്തിക്കൊപ്പം സുഹാസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിട്ടി ജയപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ നടക്കുന്ന ഒരു വിചിത്രമായ പ്രശ്‌നത്തെ നര്‍മത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. ബാബുമോഹന്‍, ശത്രു, തല്ലൂരി രാമേശ്വരി എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
മലയാളം അടക്കം തെന്നിന്ത്യന്‍ ഭാഷകളില്‍ ധാരാളം ആരാധകരുള്ള നടിയാണ് കീര്‍ത്തി സുരേഷ്. പൈലറ്റ്‌സ്, അച്ഛനെ യാണെനിക്കിഷ്ടം, കുബേരന്‍ എന്നീ ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചാണ് കീര്‍ത്തി അഭിനയരംഗത്തേക്ക് എത്തുന്നത്. 2013ല്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗീതാഞ്ജലി എന്ന ചി ത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.

administrator

Related Articles